ഞാൻ കണ്ട ഓണം
ഓണം മലയാളിയുടെ ഗൃഹാതുരത്വം. അവർ ഏത് നാട്ടിലായിരുന്നോട്ടെ ഓണം എന്ന് കേൾക്കുമ്പോൾ ഭൂതകാലത്തേക്ക് ഒന്ന് പോയിരിക്കും. തലയിൽ കിരീടവും വച്ച് കൊമ്പൻ മീശയും കുടവയറുമായി ഓലക്കുടയും പിടിച്ച് മാവേലി രാജാവ് മനസ്സിലേക്ക് ഓടിയെത്തും. അത്തം പത്ത് പൊന്നോണം . ഓരോ ദിവസം ഓരോ തരം പൂക്കൾ കൊണ്ട് അത്തപ്പൂക്കളം നമ്മുടെ മനസ്സിലേക്ക് ആഹ്ളാദത്തിൻറ്റെ നറുമണം പടർത്തി വരുകയായി. വീഥികൾ വർണ്ണവിളക്കുകളും തോരണങ്ങളും കൊണ്ട് അണിയിച്ചൊരുക്കി ഓണത്തെ വരവേല്ക്കുന്നു. അതിനും മുൻപേ കണിക്കൊന്ന പൂക്കളെക്കൊണ്ട് പ്രകൃതി തന്നെ അണിഞ്ഞൊരുങ്ങുന്നു . മാസങ്ങൾക്ക്മുൻപ് തന്നെ ഓണത്തിൻറ്റെ തയ്യാറെടുപ്പുകൾ ഗൃഹനാഥൻറ്റെ മനസ്സിൽ തുടങ്ങിയിരിക്കും. ഓണപ്പരീക്ഷ എന്ന ജീവിതപ്പരീക്ഷയുടെ പിരിമുറുക്കത്തിൽ നിന്നും കുട്ടികൾ ആഹ്ളാദത്തിൻറ്റെ പൂത്തിരികളായി മാറുകയാണ് ഓണനാളുകളിൽ. പകലുകൾ പിന്നീട് അവർക്ക് സ്വർഗ്ഗമായി മാറുകയാണ്. സുഹൃത്തുക്കൾ അവർക്ക് പിന്നീട് എല്ലാം എല്ലാമായി മാറുന്നു. പുത്തനുടുപ്പുകളും വർണ്ണകളിപ്പാട്ടങ്ങളും അവരുടെ ജീവിതത്തിലേക്ക് എത്തുന്നു. പല വീടുകളും അവർക്ക് കലയുടെ കളിയുടെ വേദികളായി മാറുന്നു. ഓണക്കളികളുമായി പുലിയുടെ വരവ്.അതിനു പിന്നാ...