Posts

Showing posts from November, 2021

വൈറലാകുന്ന വൈറസുകൾ

Image
#വൈറലാകുന്ന വൈറസുകൾ # കവിത  #കോശി ജോൺസൺ വൈദൃൻ(ഷാ) ലോകമറിയുന്ന പുതിയ നൂറ്റാണ്ടിൻറ്റെ പുതുമ നിറയുന്ന വൈറസുകൾ. കാലങ്ങൾ മാറുമ്പോൾ ഞങ്ങളും മാറുന്നു. പുതു തലമുറയിൻ ഭാഷ പോലെ. വേഷങ്ങൾ മാറുവാൻ ഭാവങ്ങൾ മാറുവാൻ.  തെല്ലു നേരം വേണ്ട ഞങ്ങൾക്കിനി.  നിങ്ങളി കാണുവാൻ പോകുന്ന ഭാവങ്ങളോരൊന്നും രൗദ്ര ഭാവം. ഞങ്ങളെ തച്ചുവാൻ കാണിക്കും വേലയിൽ  ഞങ്ങളും കാണിക്കും രൂപമാറ്റം . വേരിയന്റെന്നു നിങ്ങൾ വിളിക്കുന്ന  കുഞ്ഞൻ വൈറസിൻ രൂപമാറ്റം.  ഞങ്ങൾ തളരില്ല ഞങ്ങൾക്ക് കൂട്ടിനായ് ഭാവിയ്ക്ക് ഭാവം പകരേണ്ട ചിലരൊണ്ട് നിങ്ങളിൽ നിന്നു തന്നെ.   ഒന്നുമല്ലാത്ത ഞങ്ങൾ വിചാരിച്ചാൽ  നിന്നു കുലുങ്ങുന്ന നിങ്ങളാണ്.. ചന്ദ്രനിൽ പോയി പോൽ വ്യാഴത്തിൽ ചെന്നുപോൽ.. കാണാനിനിയെത്രയുണ്ടെന്നറിയാതഹങ്കരിച്ചീടുന്ന മാനുജരെ . തമ്മിലടിക്കുവാൻ ,വരിധിയിലാക്കുവാൻ നോക്കുന്നു നാമമില്ലാത്തൊരീശ്വരനെ.  നിങ്ങളറിയാത്ത നമ്മെയറിയുന്ന  ഞങ്ങളേം സൃഷ്ടിച്ചൊരീശ്വരനെ. മാറുക നിങ്ങൾ മാറ്റുക നിങ്ങളെ.. മാറുകയില്ലെങ്കിൽ കാലം പറയും ഞങ്ങളെ സൃഷ്ടിച്ചതെന്തിനെന്ന്..