കുളമാവ്
കോടമഞ്ഞിൻ കോടിയുടുത്തൊരു കുളമാവ്. കനക പുഞ്ചിരിയൊളിഞ്ഞിരിക്കും കുളമാവ്. നാണം കൊണ്ടവൾ പുതച്ചിരിക്കും കുളമാവ് അഴകിൻ വടിവുകൾ ഒളിച്ചുവെയ്ക്കാൻ കുസൃതി കാട്ടും കുളമാവ്. നിരനിരയായി കാറുകളെത്തി കുന്നിൻ മുകളിലെ സത്രത്തിൽ ചാറ്റൽ മഴയിൽ കാലൻകുടയിൽ കാട്ടിത്തന്നൊരാ വഴിയേ പോയ് മാറിയുടുത്തു നിരവധി നിറമായ് തിരികെ യിറങ്ങി സുഹൃത്തുകൾ എല്ലാം മറന്നു ഉല്ലസിക്കാൻ തിരികെ യെത്തിയ പ്രവാസികൾ. പരിജയമില്ലാ മുഖങ്ങളൊക്കെ പരിചിതമായി നിമിഷത്തിൽ ചർച്ചകളൊക്കെ അടിപൊളിയായി സത്രത്തി ന്നുടമയുമെത്തി സായാഹ്നത്തിൽ കൂടാനായി കുന്നിൻ ചരിവിലെ വീട്ടിൽ കൂടി. പ്രകൃതി രമണീയതയുടെ ഉത്തുംഗത്തിൽ താളം തട്ടി പാട്ടുകളായി ലഹരി പിടിച്ചു നടനവുമായി പെട്ടെന്നുള്ള അലറിവിളിയിൽ താളം തെറ്റി ..പാട്ടുകൾ തെറ്റി.. എന്തെന്നറിയാൻ ഓട്ടവുമായി രംഗം കണ്ടവർ കാര്യമറിഞ്ഞ് ചിരി നിർത്താനോ പാടു പെടുന്നു കൈയ്യിൽ കിട്ടിയതെന്തോ കൊണ്ട് താണ്o ശിവനെ പ്പോലെ തട്ടിൻ മുകളിൽ നിൽക്കുന്നുണ്ടൊരു നാരീ ശില്പം. നിണത്തിൽ മുങ്ങിയ അട്ടയതൊന്ന് ചത്തു കിടപ്പൂ മുന്നിൽ തന്നെ. നിശയുടെ താളം കേൾക്കാറായി കേളീരംഗ മുയരുകയായി, സ്വാഗത ഗാനം പാടുകയായി കരഘോഷങ്ങൾ ഉയരുകയായി പാ...