വേനലവധിക്കാലം
അവധിക്കാലം നമ്മുടെ കുട്ടിക്കാലം അരങ്ങൊഴിഞ്ഞൊരു മധുരക്കാലം തേനൂറും മാമ്പഴം നിറയും കാലം ഉന്നം തെറ്റാ വീഴ്ത്തുമാ വികൃതിക്കാലം. തെങ്ങോലത്തുമ്പത്തൂഞ്ഞാലാടിയും ഈരിഴ തോർത്തിൽ ഊപ്പ പിടിച്ചും കണ്ണു മറയ്ക്കും കൈവിരലകറ്റി പാത്തു കളിച്ചും നിഷ്ക്കളങ്കമാം പോയ് മറഞ്ഞൊരു കാലം വേനലവധി കഴിഞ്ഞു മടങ്ങാൻ മടിക്കു മാ കാലം