Posts

Showing posts from September, 2020

പുനർജന്മം

Image
                        പുനർജന്മം അന്ന് പതിവിലും നേരത്തേ ഞാൻ എഴുന്നേറ്റു . എന്തോ ഒരു വല്ലായ്ക . മനസ്സിനോ ശരീരത്തിനോ .. കൃത്യമായി തിരിച്ചറിയാനാവുന്നില്ല . പതിവ് തെറ്റിച്ച് സ്നേഹം നിറഞ്ഞ ചിരിയുമായി മകൻ അടുത്ത് വന്നു. " അമ്മേ ഇന്ന്   നമുക്ക് സേലത്തുള്ള വിഷ്ണൂൻറ്റെ വീട്ടിൽ പോകാം . ഉച്ചക്ക് മുൻപ് ഇറങ്ങണം ".    അറിയാതെ ഒരു നെടു നിശ്വാസം എന്നിൽ നിന്നും ഉതിർന്നു .. ഇനി എത്ര നാൾ ...         ഒരിക്കൽ   വനാന്തരത്തിലുള്ള ഏകാന്തസ്ഥലത്ത് ഒറ്റപ്പെട്ടു പോയ അല്ലെങ്കിൽ ഒറ്റപ്പെടുത്തിയ ഒരു അമ്മയുടെ കഥയാണിത് .. പത്തു മക്കളിൽ അഞ്ചും ആൺമക്കൾ . എങ്കിലും ജീവിതത്തിന്റെ സായന്തനത്തിൽ തലചായ്ക്കാൻ വനം തന്നെ വേണ്ടി വന്നു . കേടായവണ്ടിയിൽ നിന്നും ഒന്ന് ഇറങ്ങി   നിൽക്കാൻ പറഞ്ഞപ്പോൾ അത്   ഇതിനായിരിക്കും എന്നറിഞ്ഞില്ല . കാലത്തിന്റെ ഇരുട്ടിനൊപ്പം കണ്ണിലും ഇരുട്ടുകയറിത്തുടങ്ങി . വനമാണ് .. രാത്രിഞ്ചരന്മാരുടെ കാൽപ്പെരുമാറ്റം ഭീതി ...