വേഴാമ്പൽ
# വേഴാമ്പൽ # അക്ഷര സാഗരം കവിതാ രചനാ മത്സരം ഒരിറ്റു സ്നേഹത്തിൻ തുള്ളി തേടി. പല കാതമലഞ്ഞൊരു പഥികൻ ഞാൻ. പലവുരു കണ്ടു ഞാൻ മായിക സ്നേഹത്തിൻ മാന്ത്രികത്വം. മായയായ് വന്നങ്ങു ജാലങ്ങൾ കാണിക്കും. മായപോൽ പോകുമാ സ്നേഹമെല്ലാം. പല തരം സ്നേഹങ്ങൾ ലീലകൾ കാണിക്കും. പലർക്കും പലതാണ് കാരണങ്ങൾ . വോട്ടാണോ നോട്ടാണോ സുഖമാണോ.. നോട്ടം പലർക്കും പലതാണ് മിഥ്യയീ സ്നേഹത്തിൻ കാരണങ്ങൾ. ഒരിറ്റു വിഷം പടരാത്ത സ്നേഹത്തിനായിനികാക്കണമീ വേഴാമ്പലിനിയെത്ര ... കാതം.