വേഴാമ്പൽ
# വേഴാമ്പൽ
# അക്ഷര സാഗരം കവിതാ രചനാ മത്സരം
പല കാതമലഞ്ഞൊരു പഥികൻ ഞാൻ.
പലവുരു കണ്ടു ഞാൻ മായിക സ്നേഹത്തിൻ മാന്ത്രികത്വം.
മായയായ് വന്നങ്ങു ജാലങ്ങൾ കാണിക്കും.
മായപോൽ പോകുമാ സ്നേഹമെല്ലാം.
പല തരം സ്നേഹങ്ങൾ ലീലകൾ കാണിക്കും.
പലർക്കും പലതാണ് കാരണങ്ങൾ . വോട്ടാണോ നോട്ടാണോ സുഖമാണോ..
നോട്ടം പലർക്കും പലതാണ് മിഥ്യയീ സ്നേഹത്തിൻ കാരണങ്ങൾ.
ഒരിറ്റു വിഷം പടരാത്ത സ്നേഹത്തിനായിനികാക്കണമീ വേഴാമ്പലിനിയെത്ര ... കാതം.
Comments
Post a Comment