Posts

Showing posts from April, 2021

സന്ധ്യാബരം

കുങ്കുമ വർണ്ണം ചാലിച്ചമ്ബരമാക്കിയ സന്ധ്യേ നീയോ കൂടുതൽ സുന്ദരി. സുന്ദരിയാകും ധരണിക്കേകും സുന്ദര വർണ്ണം ചാർത്തിയ ദിനകര നീയോ അധികം സുന്ദരൻ. കണ്ണു കുളിർക്കും വെണ്മ നിറയ്ക്കും നിലാവേ നീയോ കൂടുതൽ സുന്ദരി. സുന്ദരമാകും വദനത്തിൽ തിലകം ചാർത്തിയ ശശാങ്കാ നീയോ കൂടുതൽ സുന്ദരൻ. നാണം മൂടും മിഴികളുമായി ഈറനുടുത്തു തിളങ്ങും ധരണീ നീ താൻ സുന്ദരി.

തണൽ

#കവിത  #തണൽ #കോശി ജോൺസൺ വൈദൃൻ(ഷാ) ഞാനൊരു പാഴ്മരം. ലതകൾ കൊഴിഞ്ഞൊരു തരു ഞാൻ. പ്രണയം തലയ്ക്കുപിടിച്ചഹങ്കരിച്ചിരുന്നൊരു നാൾ. കണ്ടതെല്ലാം മിഥൃയെന്നറിയുന്നീ. ക്ഷണിക ജീവിതമൊടുവിൽ ഞാൻ. തണലു തേടി വന്നവരെല്ലാം. വയർ നിറഞ്ഞുറങ്ങിയെൻ തണലിൽ. കണ്ടില്ല ഞാനൊരു തണലും. തണലു വേണ്ടുമീ യാമത്തിൽ. തണലിനിനിവേണ്ട കാത്തിരിപ്പെന്നൊരാശ്വാസം മാത്രം.