സന്ധ്യാബരം
കുങ്കുമ വർണ്ണം ചാലിച്ചമ്ബരമാക്കിയ സന്ധ്യേ നീയോ കൂടുതൽ സുന്ദരി.
സുന്ദരിയാകും ധരണിക്കേകും സുന്ദര വർണ്ണം ചാർത്തിയ ദിനകര നീയോ അധികം സുന്ദരൻ.
കണ്ണു കുളിർക്കും വെണ്മ നിറയ്ക്കും നിലാവേ നീയോ കൂടുതൽ സുന്ദരി.
സുന്ദരമാകും വദനത്തിൽ തിലകം ചാർത്തിയ ശശാങ്കാ നീയോ കൂടുതൽ സുന്ദരൻ.
നാണം മൂടും മിഴികളുമായി ഈറനുടുത്തു തിളങ്ങും ധരണീ നീ താൻ സുന്ദരി.
Comments
Post a Comment