Posts

Showing posts from October, 2021

ആൾക്കൂട്ടത്തിൽ തനിയെ

കരിയിലകൾക്കിടയിൽ നിന്നും പതുക്കെ തലപൊക്കി നോക്കി.ഹൃദയമിടിപ്പ് ഇപ്പോഴും കുറഞ്ഞിട്ടില്ല. അതെങ്ങനാ ഒറ്റയ്ക്കു പോകില്ലെന്ന് അമ്മ പലവട്ടം പറഞ്ഞിട്ടുള്ളതാ .ആ ഞാനങ്ങനാ..തോടുപൊട്ടി പുറത്തിറങ്ങാൻ തന്നെ നേരമെടുത്തു. ആ താമസം എല്ലാത്തിലുമുണ്ട്.ബാക്കിയുള്ളവർ സുപ്രഭാതം കേട്ടുണർന്ന് അയലത്തെ ദാക്ഷായണിയമ്മയുടെ വീട്ടിൽ ചികയാൻ പോയി.കൂടിന്റ്റിടയിലൂടെ അരിച്ചെത്തിയ വെളിച്ചം അലോസരപ്പെടുത്തിയപ്പോൾ ചാ ടിയെണീറ്റു.ചിറകൊന്ന് കുടഞ്ഞ് അച്ഛനപ്പോലെ കൂകണമെന്നുണ്ട്.എവിടെ..വരണ്ടെ ശബ്ദം. ദാക്ഷായണിയമ്മയുടെ കൊച്ചുമകൻ പല്ലുതേച്ചു കൊണ്ട് കിണറ്റിൻ കരയിലുണ്ട്. അല്പം സ്വാധീനക്കുറവുള്ള അവനും എന്നെപ്പോലെയാ..അധികം കൂട്ടുകാരില്ല.താമസിച്ചു സ്കൂളിൽ പോകുന്ന അവനെ ഞാൻ പ്രത്യേകം ശ്രദ്ധിക്കും  എൻറ്റെ തനിരൂപം. വല്ലാതെ വിശക്കുന്നു. ഒരു മണ്ണിരെയെങ്കിലും കിട്ടിയാലായി. അവമ്മാർ ബാക്കി വച്ചേക്കുവോ..ശവങ്ങൾ..ഉറക്കച്ചടവിൽ ഞാൻ കിണറ്റിൻകരയിലേക്ക് നടന്നു.അപ്രതീക്ഷിതമായൊരു ചിറകടിച്ച് കാതുകളിൽ. സർവ്വ ദൈവങ്ങളെം വിളിച്ചോടി ചേനയ്ക്ക് കുഴിയെടുത്ത തടത്തിൽ അറിയാതെ വീഴുമ്പോൾ കരിയിലകൾക്കിടയിൽ ഞാനറിഞ്ഞു ദൈവത്തിൻറ്റെ കൈയ്യൊപ്പ്. നീല നിക്കറും വെള്ള ഷർട്ടുമണിഞ്...

കൂടില്ലാത്ത പക്ഷികൾ

നേരം പുലരാനിനിയൊരു കാതം. കാലം പോയൊരു കാലം നോക്കി. കനവുകൾ മങ്ങിയ കനിവുകൾ വറ്റിയ കാലത്തിൽ ഞാൻ. കണ്ണീരിറ്റു മയങ്ങാതെ ഞാൻ മല്ലുപിടിച്ചൂ ശ്വാനനുമായി കുളിരു മറയ്ക്കാൻ മൂടിയ ശീലയ്ക്കായി. കണ്ണു തുറന്നാൽ കാണുന്നീ ഞാൻ. പരിതാപനത്തിൻ ജീവിത വീചി. കണ്ടൂ ഞാനാ മങ്ങിയ നിഴലിൽ അരവയർ പോറ്റാൻ സ്വത്വം വിറ്റുമടങ്ങിയയവളെ.. കണ്ടൂ ഞാനാ മങ്ങിയ നിഴലിൽ ആരോ നൽകിയ ജീവനുമായി ജീവിതമെന്തെന്നറിയാത്തവരെ കണ്ടൂ ഞാനാ മങ്ങിയ നിഴലിൽ വേദനയെല്ലാം മറക്കാനായി ലഹരിപ്പുകയിൽ മണ്ടുന്നവരെ. കണ്ടൂ ഞാനാ മങ്ങിയ നിഴലിൽ കാലം ചെയ്തൊരു ക്രൂരത പോലെ ഭ്രാന്തിൻ മതിയിൽ മറയുന്നവരെ കണ്ടൂ ഞാനാ കിളികളെയാകെ കാലത്തിൻ കയ്പ്പേറിയ ചൂടിൽ ചിറകിട്ടടിച്ചു പരതുന്നിവിടെ സ്നേഹം പോലും സ്വാർത്ഥതയാകും കാലത്തിൽ ഞാൻ കൂടുകളെന്തെന്നറിയാത്തവരായ്..കൂടുകളണയാൻ കൂടില്ലാതെ...