ആൾക്കൂട്ടത്തിൽ തനിയെ

കരിയിലകൾക്കിടയിൽ നിന്നും പതുക്കെ തലപൊക്കി നോക്കി.ഹൃദയമിടിപ്പ് ഇപ്പോഴും കുറഞ്ഞിട്ടില്ല. അതെങ്ങനാ ഒറ്റയ്ക്കു പോകില്ലെന്ന് അമ്മ പലവട്ടം പറഞ്ഞിട്ടുള്ളതാ .ആ ഞാനങ്ങനാ..തോടുപൊട്ടി പുറത്തിറങ്ങാൻ തന്നെ നേരമെടുത്തു. ആ താമസം എല്ലാത്തിലുമുണ്ട്.ബാക്കിയുള്ളവർ സുപ്രഭാതം കേട്ടുണർന്ന് അയലത്തെ ദാക്ഷായണിയമ്മയുടെ വീട്ടിൽ ചികയാൻ പോയി.കൂടിന്റ്റിടയിലൂടെ അരിച്ചെത്തിയ വെളിച്ചം അലോസരപ്പെടുത്തിയപ്പോൾ ചാ ടിയെണീറ്റു.ചിറകൊന്ന് കുടഞ്ഞ് അച്ഛനപ്പോലെ കൂകണമെന്നുണ്ട്.എവിടെ..വരണ്ടെ ശബ്ദം.
ദാക്ഷായണിയമ്മയുടെ കൊച്ചുമകൻ പല്ലുതേച്ചു കൊണ്ട് കിണറ്റിൻ കരയിലുണ്ട്. അല്പം സ്വാധീനക്കുറവുള്ള അവനും എന്നെപ്പോലെയാ..അധികം കൂട്ടുകാരില്ല.താമസിച്ചു സ്കൂളിൽ പോകുന്ന അവനെ ഞാൻ പ്രത്യേകം ശ്രദ്ധിക്കും  എൻറ്റെ തനിരൂപം. വല്ലാതെ വിശക്കുന്നു. ഒരു മണ്ണിരെയെങ്കിലും കിട്ടിയാലായി. അവമ്മാർ ബാക്കി വച്ചേക്കുവോ..ശവങ്ങൾ..ഉറക്കച്ചടവിൽ ഞാൻ കിണറ്റിൻകരയിലേക്ക് നടന്നു.അപ്രതീക്ഷിതമായൊരു ചിറകടിച്ച് കാതുകളിൽ. സർവ്വ ദൈവങ്ങളെം വിളിച്ചോടി ചേനയ്ക്ക് കുഴിയെടുത്ത തടത്തിൽ അറിയാതെ വീഴുമ്പോൾ കരിയിലകൾക്കിടയിൽ ഞാനറിഞ്ഞു ദൈവത്തിൻറ്റെ കൈയ്യൊപ്പ്. നീല നിക്കറും വെള്ള ഷർട്ടുമണിഞ്ഞ് ഏന്തി നടക്കുന്ന ദക്ഷനെ(ഞാനിട്ട പേരാ) നോക്കി ഞാനവിടെത്തന്നെയിരുന്നു. ഒരു വികൃതി ക്കൂട്ടത്തെ കാണാതെ പോകാൻ ദക്ഷനൊരുപാടു പാടുപെടുന്നുണ്ട്. ഞൊണ്ടി യെന്നുള്ള വിളി ആ കൊച്ചിന് സഹിക്കാവുന്നതിലേറെയാണ്. പിന്നെ അവിടെ നടന്നതൊക്കെ സ്വപ്നത്തിലെന്ന പോലെയാ കുഴിയിലിരുന്നു ഞാൻ കണ്ടു.ചോരയൊലിപ്പിച്ച് നിൽക്കുന്ന ആ കൂട്ടത്തിൽ നിന്ന് തിരിഞ്ഞോടിയ ദക്ഷൻ ശപഥ മെടുക്കുന്നത്കേട്ടു. ഇതെൻറ്റെ അവസാനത്തെ സ്കൂളിൽ പ്പോക്കാ...ഹമ്മേ..ഭാഗ്യം ഒരുപുസ്തകം വന്നു വീണത് കുഴിക്കരികിലാണ്..അല്പം മാറിയിരുന്നെങ്കിൽ..പുറകിലൊരിഴയുന്ന ശബ്ദം..കേൾ..ക്കുന്നുണ്ടോ. 
ഒറ്റപ്പറക്കിലിന് ഞാനവരുടെയടുത്തെത്തി. അന്തം വിട്ടു വാ പൊളിച്ചു നിൽക്കുന്ന അവരെ കണ്ടപ്പോൾ ചിരി വന്നു..

Comments

Popular posts from this blog

എന്റെ കേരളം എത്ര സുന്ദരം

ശിശുദിന സന്ദേശ കവിത മെഗാ മത്സരം