കൂടില്ലാത്ത പക്ഷികൾ
നേരം പുലരാനിനിയൊരു കാതം.
കാലം പോയൊരു കാലം നോക്കി.
കനവുകൾ മങ്ങിയ കനിവുകൾ വറ്റിയ കാലത്തിൽ ഞാൻ.
കണ്ണീരിറ്റു മയങ്ങാതെ ഞാൻ
മല്ലുപിടിച്ചൂ ശ്വാനനുമായി കുളിരു മറയ്ക്കാൻ മൂടിയ ശീലയ്ക്കായി.
കണ്ണു തുറന്നാൽ കാണുന്നീ ഞാൻ.
പരിതാപനത്തിൻ ജീവിത വീചി.
കണ്ടൂ ഞാനാ മങ്ങിയ നിഴലിൽ
അരവയർ പോറ്റാൻ സ്വത്വം വിറ്റുമടങ്ങിയയവളെ..
കണ്ടൂ ഞാനാ മങ്ങിയ നിഴലിൽ
ആരോ നൽകിയ ജീവനുമായി ജീവിതമെന്തെന്നറിയാത്തവരെ
കണ്ടൂ ഞാനാ മങ്ങിയ നിഴലിൽ
വേദനയെല്ലാം മറക്കാനായി ലഹരിപ്പുകയിൽ മണ്ടുന്നവരെ.
കണ്ടൂ ഞാനാ മങ്ങിയ നിഴലിൽ
കാലം ചെയ്തൊരു ക്രൂരത പോലെ
ഭ്രാന്തിൻ മതിയിൽ മറയുന്നവരെ
കണ്ടൂ ഞാനാ കിളികളെയാകെ
കാലത്തിൻ കയ്പ്പേറിയ ചൂടിൽ
ചിറകിട്ടടിച്ചു പരതുന്നിവിടെ
സ്നേഹം പോലും സ്വാർത്ഥതയാകും
കാലത്തിൽ ഞാൻ
കൂടുകളെന്തെന്നറിയാത്തവരായ്..കൂടുകളണയാൻ കൂടില്ലാതെ...
Comments
Post a Comment