എന്റെ കേരളം എത്ര സുന്ദരം

# കേരളപ്പിറവി ദേശഭക്തിഗാന മത്സരം
# കോശി ജോൺസൺ  (ഷാ)

കാവ്യഭാവനയെ ഏഴഴകുള്ളൊരു വർണ്ണ ചിത്രമാക്കിയ -
ഈശ്വര സൃഷ്ടിയോ എന്റെ കേരളം.
മാറുന്ന ഋതുക്കൾ മാറ്റി വരയ്ക്കുന്ന-
വർണ്ണ ചിത്രമോ എന്റെ കേരളം.
കുയിലിന്റെ നാദവും കാട്ടാറിൻ താളവും.
സമന്വയിക്കുന്നോരിടമോ എന്റെ കേരളം.
കതിരോൻ പ്രഭയിൽ ചാറ്റൽ മഴയേറ്റ്
മിന്നി തിളങ്ങുന്നോ .
എന്റെ കേരളം എത്ര സുന്ദരം.

ഹരിതാഭമാകും ചേലകൾ ചുറ്റി
നാണം മറയ്ക്കുന്ന .
മിന്നുന്ന ചോലകൾ മാലയായ്
അണിയുന്ന.
മരതക ശോഭയിൽ ഇറ്റിറ്റു വീഴുന്ന -മഞ്ഞിൻ കണങ്ങൾ മാറ്റുകൂട്ടുന്ന. കളഭവും ഏലവും മണക്കുന്ന മേനി കൊണ്ടാരെയും വശീകരിക്കുന്ന.
എന്റെ കേരളം എത്ര സുന്ദരം.

കയറിൻ റാട്ടുകൾ ഒരു പോൽ ചലിക്കുന്ന ഗ്രാമവും.
നാടൻ പാട്ടുകൾ ഈണത്തിലൊഴുകുന്ന വയലേലകളും.
കേരവും റബ്ബറും ഒരു പോൽ വിളയുന്ന നാടും.
മയിലും പുലിയും ഗജവും വിഹരിക്കും കാടും.
തൂവെള്ള മഞ്ഞിൻ പുതപ്പണിഞ്ഞ്
പള്ളി മണിയും ശംഖ് നാദവും ബാങ്ക് വിളിയും കേട്ടുണരുന്ന.
എന്റെ നാടെത്ര മനോഹരി.

കോലവും തെയ്യവും തുള്ളലും
ആട്ടവും കഥകളിയും രവിവർമ്മ ചിത്രവും .
കലയുടെ കേളീ ഗൃഹമിത് കേരളം.
കാല്പന്തും കോൽകളീം ഗോട്ടിയും കബഡിയും വള്ളം കളിയും
 തനതായ കളരിയും മാറ്റുരയ്ക്കുന്നൊരു ഗോദായും.
ആയുർവേദത്തിൻ ഈറ്റില്ലവും.
എന്റെ സാക്ഷര കേരളം എത്ര സുന്ദരം.

സഹ്യാദ്രി മടിയിൽ തല ചായ്ച്ചുറങ്ങുന്ന .   
അറബിക്കടലിനെ മൃദുശയ്യയാക്കിയ.
കായലോളങ്ങൾ സായാഹ്ന ശോഭയിൽ സ്വർണ്ണക്കൊലുസിട്ട.
ദൈവത്തിൻ സ്വന്തം നാടാണ് കേരളം.
കേരളക്കരയെ വാനോളമുയർത്തിയ മലയാളി തൻ നാട്.
എന്റെ കേരളം എത്ര സുന്ദരം.

Comments

Popular posts from this blog

ശിശുദിന സന്ദേശ കവിത മെഗാ മത്സരം

ആൾക്കൂട്ടത്തിൽ തനിയെ