ക്രിസ്ത്മസ് ഗാനം

ആർത്തു പാടി സ്തുതിക്കാം
ആമോദമായ് പാടാം
ആനന്ദ നൃത്തമാടാം
കർത്താവിന്റ ജനനത്തിൽ.. (ആർത്തു )

ഉണ്ണിയേശു പിറന്നു
നക്ഷത്രങ്ങൾ ഉണർന്നു
മാലാഖമാർ പാടി
മശിഹായെ സ്തുതിച്ചു.

സമാധാന പ്രഭു പിറന്നു
പാപികളെ രക്ഷിക്കാനായ്
പാരിടത്തിൽ പിറന്നു

കാലിത്തൊഴുത്തുയർന്നു
താണവരുയർന്നു
താരമൊന്നുദിച്ചു
കാലിത്തൊഴുത്തിൻ മീതെ

അട്ടിടയർ വന്നു 
വിദ്വാന്മാർ വന്നു
പൊന്ന് മൂരു കുന്തിരിക്കം കാഴ്ചയുമായ്
ദൈവസുതനെ കാണ്മാൻ

കന്യാമേരി തൻ സുതനായ്
ജോസഫിൻ മകനായ്
ദാവീദിൻ ഗോത്രത്തിൽ
ഉണ്ണിയേശു പിറന്നു

ആനന്ദത്തിൻ രാവിൽ
മാലാഖമാർ പാടി
താളമായ് യുഗങ്ങളായ്
മാലോകരേറ്റു പാടി

അത്യുന്നതങ്ങളിൽ ദൈവത്തിനു മഹത്വം
ഭൂമിയിൽ ദൈവ പ്രസാധമുള്ളോർക്കു സമാധാനം






Comments

Popular posts from this blog

എന്റെ കേരളം എത്ര സുന്ദരം

ശിശുദിന സന്ദേശ കവിത മെഗാ മത്സരം

ആൾക്കൂട്ടത്തിൽ തനിയെ