ഞാൻ കണ്ട ഓണം


ഓണം മലയാളിയുടെ ഗൃഹാതുരത്വം. അവർ ഏത് നാട്ടിലായിരുന്നോട്ടെ ഓണം എന്ന് കേൾക്കുമ്പോൾ ഭൂതകാലത്തേക്ക് ഒന്ന് പോയിരിക്കും. തലയിൽ കിരീടവും വച്ച് കൊമ്പൻ മീശയും കുടവയറുമായി ഓലക്കുടയും പിടിച്ച് മാവേലി രാജാവ് മനസ്സിലേക്ക് ഓടിയെത്തും. അത്തം പത്ത് പൊന്നോണം . ഓരോ ദിവസം ഓരോ തരം പൂക്കൾ കൊണ്ട് അത്തപ്പൂക്കളം നമ്മുടെ മനസ്സിലേക്ക് ആഹ്ളാദത്തിൻറ്റെ നറുമണം പടർത്തി വരുകയായി. വീഥികൾ വർണ്ണവിളക്കുകളും തോരണങ്ങളും കൊണ്ട് അണിയിച്ചൊരുക്കി ഓണത്തെ വരവേല്ക്കുന്നു. അതിനും മുൻപേ കണിക്കൊന്ന പൂക്കളെക്കൊണ്ട് പ്രകൃതി തന്നെ അണിഞ്ഞൊരുങ്ങുന്നു . മാസങ്ങൾക്ക്മുൻപ് തന്നെ  ഓണത്തിൻറ്റെ തയ്യാറെടുപ്പുകൾ ഗൃഹനാഥൻറ്റെ മനസ്സിൽ തുടങ്ങിയിരിക്കും. ഓണപ്പരീക്ഷ എന്ന ജീവിതപ്പരീക്ഷയുടെ പിരിമുറുക്കത്തിൽ നിന്നും കുട്ടികൾ ആഹ്ളാദത്തിൻറ്റെ പൂത്തിരികളായി മാറുകയാണ് ഓണനാളുകളിൽ. പകലുകൾ പിന്നീട് അവർക്ക്  സ്വർഗ്ഗമായി മാറുകയാണ്. സുഹൃത്തുക്കൾ അവർക്ക് പിന്നീട് എല്ലാം എല്ലാമായി മാറുന്നു. പുത്തനുടുപ്പുകളും വർണ്ണകളിപ്പാട്ടങ്ങളും അവരുടെ ജീവിതത്തിലേക്ക് എത്തുന്നു. പല വീടുകളും അവർക്ക് കലയുടെ കളിയുടെ വേദികളായി മാറുന്നു. ഓണക്കളികളുമായി പുലിയുടെ വരവ്.അതിനു പിന്നാലെയുള്ള ഓട്ടം.ഒന്നും മറക്കാൻ പറ്റില്ല. തിരുവോണദിവസം അടുക്കളയിൽ സദൃവട്ടങ്ങൾക്ക് പിറകെ കൂടുന്ന അമ്മമാർ.ഓണസദൃ കഴിയണം അവർക്ക് ഒന്ന് ആഹ്ളാദിക്കാൻ. സദൃ കഴിഞ്ഞുള്ള അഭിനന്ദനങ്ങൾ അതാണ് അവർക്കുള്ള സമ്മാനം. പിന്നീട് അയലത്ത് വീടുകളിൽ നിന്നും അമ്മമാർ ഒരുമിച്ച് കൂടുകയായി. ഓണത്തിൻറ്റെ പിരിമുറുക്കം എല്ലാം "മാറ്റി" അച്ഛന്മാരും ഒത്ത് കൂടുന്നു . അതോടെ ഓണം ഓണമായി മാറുന്നു. പിന്നീട് ഒരുമിച്ച് ചേർന്നുള്ള വിനോദങ്ങൾ.കഴിഞ്ഞ ഒരു വർഷത്തെ ബുദ്ധിമുട്ടുകൾ ഒരു നിമിഷം കൊണ്ട് മറക്കുന്നു .
ഇതെല്ലാം കണ്ടു കൊണ്ട് മാവേലി പറയുന്നു"തൃപ്തിയായി മക്കളെ തൃപ്തിയായി ".എങ്കിലും ഈ വർഷത്തെ ഓണം ഒന്ന് ഓർത്തു നോക്കിക്കേ.....സോപ്പിട്ട്..മാസ്ക്കിട്ട്..ഗ്യാപ്പിട്ട്..എങ്കിലും എൻറ്റെ കൊറോണെ നിനക്കു വരാൻ കണ്ട നേരം...
NB:- ഈ ഓണത്തിനെങ്കിലും ഓർക്കുക - ഒരുനേരത്തെ ഭക്ഷണത്തിനു വേണ്ടി ഭക്ഷണശാല യ്ക്ക് മുൻപിൽ ബോർഡും പിടിച്ചു നിൽക്കുന്ന മാവേലിയെ..,ലോക്ക് ഡൗണിൻറ്റെ പേരിൽ അന്നം മുട്ടിപ്പോയ ദൈനംദിന തൊഴിലാളിയെ.., അഭിമാനത്തിൻറ്റെ പേരിൽ കൈ നീട്ടാൻ മടിക്കുന്ന ജോലി നഷ്ടപ്പെട്ട എൻറ്റെ സഹോദരങ്ങളെ..,കൂര പോലുമില്ലാതെ വഴിത്തിണ്ണയിൽ കിടക്കുന്ന അനാഥരെ..
ഈ പ്രവാസിയെ...🙏

Comments

Post a Comment

Popular posts from this blog

എന്റെ കേരളം എത്ര സുന്ദരം

ശിശുദിന സന്ദേശ കവിത മെഗാ മത്സരം

ആൾക്കൂട്ടത്തിൽ തനിയെ