ദുര നുരയും കാലം
"എനിക്കെൻറ്റെ പേരറിയില്ല. ഞാൻ ജനിച്ചതും"ചിലർ കാലത്തിന്റെ പേരിടും. പക്ഷേ ഞങ്ങൾ കാലത്തിനൊപ്പമുണ്ട്. പല പേരുകളിൽ. ജീവനുണ്ടെങ്കിലല്ലേ..ഇതൊക്കെ അറിയേണ്ടു . അങ്ങനെയാ ചിലർ.
. .ഉണ്ടെന്നു പോലുമറിയില്ല.. പക്ഷേ ഒന്ന് തൊട്ടു നോക്കണം. അപ്പോഴറിയാം വിവരം. പിന്നെ പിടിച്ചാൽ കിട്ടില്ല. രണ്ടിനെയും.. അതിനിനി സാക്ഷാൽ സർവ്വശക്തൻ തന്നെ വരണം.
റോസി മിസ് ജനാലയിലൂടെ പുറത്തേക്ക് നോക്കിയിരിക്കുക യായിരുന്നു. എല്ലാവരും തിരക്കിലാണ്. ഒരു കൊച്ചു കുട്ടിയൊഴികെ..വീട്ടുമുറ്റത്ത് സ്വയം മണ്ണപ്പം ചുട്ടു കളിച്ചു കൊണ്ടിരിക്കുന്നു. തൊട്ടടുത്ത് സദൃയ്ക്കുള്ള ചുറ്റുവട്ടങ്ങളെല്ലാ മുണ്ട്. പലതരം ഇലകൾ, കായ്കൾ.. എല്ലാം ഓരോരോ കറികളാണ്. ചിരട്ടയിൽ അപ്പം തയ്യാറാക്കി കൊണ്ടിരിക്കുകയാണ് വിദ്വാൻ.. ഒന്നുമറിയാതെ..ചിരട്ട മൂന്നെണ്ണമുണ്ട്..ഇപ്പോഴേ കരുതൽ.. തന്നെ ആരോടൊക്കെയോ സംസാരിക്കുന്നുണ്ട്...കൂട്ടിൽ കിടക്കുന്ന പട്ടിയോടോ.. തൊഴുത്തിലെ പശുവിനോടോ... കിളികളോടോ ഒക്കെയാവാം.. ഇതൊക്കെ കാണാൻ എനിക്കും വേണ്ടി വന്നു ഈ കാലം. അല്ലെങ്കിൽ എന്തൊരു തിരക്കാണ്. വീട്ടിലെ പണി ഓഫീസിൽ പണി. അല്ലാത്തപ്പോ ഒരു മിനിട്ട് ഫോൺ താഴെ വയ്ക്കാൻ പറ്റില്ല. കമ്പനി വക നൂറെണ്ണം വീട്ടിൽ നിന്നും വേറെ..ഫ്റെൻഡ്സിൻറ്റെ മാത്രം കുറച്ചു നേരം മാറ്റി വയ്ക്കാം. അവർക്ക് പറഞ്ഞാ മനസ്സിലാവു മല്ലോ.
എത്ര പെട്ടെന്നാ ആ വീട്ടുകാർ പണക്കാരായത്. വളരെ കഷ്ട പ്പെട്ടതാണ് ആ കുടുംബം. പക്ഷേ പണ്ടേ എല്ലാത്തിനോടും ഒരു ആർത്തി ഉണ്ടെന്ന് തോന്നിയി ട്ടുണ്ട്. എന്ത് കിട്ടിയാലും പോരാ പോരാ എന്നൊരു രീതി. അവിടുത്തെ ചെറുക്കൻ പത്ത് തോറ്റ് ജോലിയൊന്നുമില്ലാതെ ചെക്കന്മാരുടെ കൂടെ വായിന്നോക്കി നില്ക്കുന്നത് കാണാറുണ്ടായിരുന്നു . ഇപ്പോ കുറെ നാളായി കാണാനില്ലായിരുന്നു. അങ്ങനെ ഇരിക്കുമ്പം കാണാം ഒരുക്ഷണക്കത്തുമായി ആൻറ്റപ്പൻ ചേട്ടൻ. മകൻറ്റെ കല്ല്യാണം ക്ഷണിക്കാൻ വന്നതാ..വലിയ സന്തോഷത്തിലായിരുന്നു. എങ്ങനെ അല്ലാതിരിക്കും ഒരു പെണ്ണ് വളർന്നുവരുവല്ലേ. ഇതു നടന്നിട്ട് വേണം എന്തെങ്കിലു മൊക്കെ ചെയ്യാൻ. അല്ലാതെ ആൻറ്റപ്പൻ ചേട്ടനെക്കൊണ്ട് ഇനി എന്തെങ്കിലും പറ്റുമോ??ചെറുക്കന് കുറച്ച് ഗുണ്ടായിസം ഒക്കെ ഉണ്ടെന്നാ കേൾക്കുന്നെ. സിസി പിടുത്തവുമോ ഏതാണ്ടൊക്കെ. എന്തായാലും കല്യാണം കഴിഞ്ഞു നന്നായാ മതിയായിരുന്നു. അങ്ങനല്യോ കാരണവന്മാർ പറയാറുള്ളത്. ഒന്ന് കെട്ടിയൊക്കെ കഴിയുമ്പം ശരിയാകും. കല്യാണം കഴിഞ്ഞ് വെച്ചടി വെച്ചടി കേറ്റമായിരുന്നു. മാരുതിക്കാറ്,പുതിയ വീട് പണിയുന്നു. പെങ്ങളെ കോളേജിൽ അയച്ച് പഠിപ്പിക്കുന്നു,ചെറുക്കൻ പണ്ടത്തെ ലൊക്കടാ വണ്ടി യൊക്കെ മാറ്റി ബുള്ളറ്റിലായി കറക്കം. എന്തായാലും നന്നായല്ലോ..ആശ്വസിച്ചു. അല്പം അസൂയയും തോന്നാതിരുന്നില്ല.
കഞ്ഞി കുടിക്കാൻ വിളിച്ചു കാണും,കുട്ടി പണി പാതി വഴിയിട്ടിട്ട് അകത്തേക്ക് പോയി. എനിക്ക് മരുന്ന് കഴിക്കാൻ നേരായി.. അല്ലെ..എന്താ മരുന്ന്..പ്രതിരോധശക്തി കൂട്ടാൻ ഒരു ഹോമിയോ മരുന്ന്. ശ്വാസം മുട്ടൽ കൂടുതലായാൽ വെൻറ്റൊലിൻ ഗുളിക. പിന്നെ ദിവസം രണ്ട് മുട്ട കഴിക്കണം..പിന്നെ അതു വേണം....ഒറ്റയ്ക്കൊരുമുറിയിൽ എത്ര നേരം..പ്രാന്തുപിടിച്ച് തുടങ്ങി..എന്തൊക്കെയായാലും വൈകുന്നേരത്തെ സീരിയൽ മുടക്കിയിട്ടില്ലാത്ത ഈ ഞാൻ ഇപ്പോ...ഹോ..ഓർക്കാൻ വയ്യ. അങ്ങേരു വരുമ്പം പറയും,എടീ ഈ മൂവന്തിക്ക് വീട്ടിലോട്ട് കേറിയാൽ കരച്ചിൽ മാത്രമേ ഉള്ളല്ലോ എന്ന്. ആര് കേൾക്കാൻ !! "വേണേ അവിടെയിരിക്കുന്ന ചായ എടുത്ത് കുടിക്ക് മനുഷ്യാ "എന്ന് പറഞ്ഞ് ഞാൻ "വാനമ്പാടി"യിലേക്ക് പോകും."അനുമോൾക്ക് എന്തു പറ്റിയോ ആവോ?"
ഇപ്പോൾ ആകെ മൊബൈൽ തന്നെ ശരണം. വാട്സ് ആപ്പ്,ഫെയ്സ് ബുക്ക് ....ഫെയ്സ്
ബുക്ക്, വാട്സ് ആപ്പ്...എന്നാലും ഇടയ്ക്കൊക്കെ യൂടൂബിലും കയറും. മത്തിക്കറി വയ്ക്കുന്ന തെങ്ങനെ ??കൊച്ചിൻറ്റെ വാചകക്ളാസ് കണ്ട്, കോമഡി സ്റ്റാർസ് കണ്ട് ചിരിച്ചതിലും ചിരിച്ചു. ചിരി ആരോഗ്യത്തിനു നല്ലതാണേ!!എന്തായാലും വൈകിട്ടത്തെ അന്തിച്ചർച്ചയേക്കാൾ നല്ലതാ...
കഴിഞ്ഞ ദിവസം പത്രം വായിച്ചപ്പോൾ കണ്ടു അപ്പറത്തെ ലളിതക്കൊച്ചിനെ വീണ്ടും പാമ്പ് കടിച്ചൂന്ന്. അതെ..ആ കൊച്ചിപ്പൊ അവടെ വീട്ടിലാരുന്നല്ലോ...ആ കൊച്ചിൻറ്റെ ഒരു കാരൃം വല്ല കണിയാൻമാരേം ഒന്ന് കാണിച്ചൂടാരുന്നോ? സർപ്പകോപം വല്ലതുമാണെങ്കിലോ..അല്ലെങ്കിൽ പിന്നെ മൂന്നു മാസത്തിനിടയ്ക്ക് രണ്ടാമതും..അതും അവൾ നല്ല കാശു കാരി .വലിയ ബംഗ്ലാവിൽ അല്ലേ താമസിക്കുന്നത്. എസി ഒക്കെ ഉള്ള വീട്. ഇത് കോപം തന്നാ...അവൻ അവളെ കൈവെള്ളേലല്ലേ കൊണ്ട് നടക്കുന്നത്. അങ്ങനാ നാട്ടുകാർക്ക് തോന്നുന്നത്. പക്ഷേ മീൻകാരി ജാനു പറഞ്ഞത് അവിടെ ഇടയ്ക്കൊക്കെ വഴക്കുണ്ടെന്ന്..കൊടുത്ത തൊന്നും പോരാന്നും പറഞ്ഞ്.. ഇപ്പോ എന്തൊക്കെയാണോ കേൾക്കുന്നത്. ആ ചെറുക്കൻ പാമ്പ് പിടിത്തത്തിൻറ്റെ ലേണേർസ് എടുത്തന്നോ ഒക്കെ..ആ അതൊക്കെ ആർക്കറിയാം. രക്ഷപെട്ടാൽ അറിയാം എല്ലാം. എന്തായാലും ആ കൊച്ചിൻറ്റെ കാര്യം കഷ്ടം. അച്ഛൻ ഇങ്ങനെ..അമ്മയ്ക്ക് കാരൃ പ്രാപ്തി കുറവാ ഇപ്പോ ഇങ്ങനെയും.
ദാണ്ട് ഇപ്പോ ഹോട്ട് ന്യൂസ് എഴുതി വരുന്നു. ആ പെങ്കൊച്ച് മരിച്ചെന്ന്. എന്തൊക്കെയാ കേൾക്കുന്നേ..കഷ്ടം..ഒറ്റ മോളാരുന്നു ഒരു ആങ്ങള ക്കൊച്ചനും. അവരിതെങ്ങനെ....ഇനി ചാനലുകാർക്ക് ഒരാഴ്ചത്തേക്കായി. ഇപ്പോ തന്നെ അവിടെ ആളു കൂടിയല്ലോ. കുട്ടി ഉണ്ടാക്കിവച്ചതെല്ലാം ചവിട്ടിയരച്ച്..ഹൊ..ആ കൊച്ചിൻറ്റെ ജീവിതം പോലെ....റോസി മിസ് തലയിൽ കൈ വച്ചു.
-------------

Comments
Post a Comment