അമ്മ # കവിത 2

അമ്മ എന്നുള്ള രണ്ടക്ഷരം
എൻറ്റെ മനസ്സിൽ ചെലുത്തുന്നു രണ്ടമ്മ
പെറ്റമ്മയും പോറ്റമ്മയും തന്നെ ..
രണ്ടും നിനക്കു പുക്കിൾക്കൊടി ബന്ധം
രുധിരമാണോടും സിര തന്നിൽ വന്നു ചേരും 
ജീവനും ജീവനെ താങ്ങി നിർത്തുന്നതും
മാതാക്കളെന്നോർത്തിടേണം
നീ വന്നു വീണത് അമ്മ തൻ ഉദരത്തിലെങ്കിലും
നിന്നെ ധൂളിയായ് സ്വീകരിച്ചീടുവാൻ വെമ്പുന്നു അമ്മയാം ഭൂമിയും..
നൽകുന്നു ജീവനും ശക്തിയും ഓജസ്സും
പാലമൃതൂട്ടി നിന്നമ്മമാർ
എങ്കിലും നൽകുന്നു തിക്താനുഭവങ്ങൾ
തൻ ചില പൈതങ്ങൾ 
വേദനയേറ്റു പിടയുമാ മനം ചില നേരങ്ങളിൽ
പക്ഷേ തള്ളിക്കളയില്ല, പെറ്റമ്മയല്ലേ
മറക്കുവാൻ പറ്റുമോ എത്ര  തള്ളിക്കളഞ്ഞാലും
മാതാവു തൻ തുല്യമാവില്ല മറ്റൊരു     ജന്മവും🙏

Comments

Popular posts from this blog

എന്റെ കേരളം എത്ര സുന്ദരം

ശിശുദിന സന്ദേശ കവിത മെഗാ മത്സരം

ആൾക്കൂട്ടത്തിൽ തനിയെ