എൻറ്റെ ഗ്രാമം
ആരും തൊടാത്തൊരു കന്യകയാണെൻറ്റെ ഗ്രാമം
ആരും കൊതിക്കുന്ന വശ്യ സുന്ദരിയാണെൻറ്റെ ഗ്രാമം
നീളൻ മുടി പോലെ നീണ്ടൊഴുകൊന്നൊരു
കായലിൻ സംഗീതം കേട്ടുണരുന്നൊരു ഗ്രാമം
തേക്കുപാട്ടിൻറ്റെ ഈണത്തിൽ താളത്തിൽ
വേല ചെയ്യുന്നൊരു കർഷകരുള്ളോരു ഗ്രാമം
പള്ളി മണിയുടേം ശംഖു നാദത്തിൻറ്റേം ബാങ്ക് വിളിയുടേം
ഈണം കേട്ടുണരുന്നൊരു ഗ്രാമം
നേത്രങ്ങൾ പോലെ പള്ളികൾ രണ്ടും നാസിക പോലെ ക്ഷേത്രവും
എൻ ഗ്രാമ മുഖമാണു സത്യം
ഞങ്ങളിലില്ല മത ഭ്രാന്ത് ,ഞങ്ങളെല്ലാരും സോദരർ മാത്രം
ഉത്സവങ്ങൾ ഞങ്ങൾക്കുത്സവങ്ങൾ
പെരുന്നാളുകൾ ഞങ്ങൾക്കുത്സവങ്ങൾ
ഈറനണിഞ്ഞു നിൽക്കുന്നു പാതകൾ
പാടങ്ങളാകും തൻ വസത്രാഞ്ചലം ചുറ്റി
പച്ച പുതച്ചു കുണുങ്ങിനിൽക്കുന്നു എൻ ഗ്രാമം
നേർത്ത കുളിരിൽ സുപ്രഭാതം കേട്ടുണരുന്നോരു ഗ്രാമം
ചായക്കടയിലെ ചൂടുള്ള വാർത്തകൾ മോന്തിയുണരുന്നോരു ഗ്രാമം
ആരുമില്ലെങ്കിലും തെറ്റാതെ എത്തുന്ന ട്രാൻസ്പോർട്ട് ബസിൻറ്റെ
പോ.. പോ.. കേട്ടുണരുന്നൊരു ഗ്രാമം
ആണ്ടിയാപ്പീസിലെ നീളൻ സൈറെൻ കേട്ടറിയുന്ന സമയത്തിൽ
ജോലി ചെയ്യുന്നൊരു ജോലിക്കാരുള്ളോരു ഗ്രാമം
പുത്തനുടുപ്പും ബാഗുമായ് കലപില ചൊല്ലിക്കൊണ്ടിടവഴി താണ്ടി
ഇസ്കൂളിലേക്കെത്തുന്ന ബാല്യങ്ങളുള്ളൊരു ഗ്രാമം
കായലുമീനുമായ് എത്തുന്ന പെൺകളെ
തേടി നിൽക്കുന്ന മങ്കമാരുള്ളോരു ഗ്രാമം
കൊല്ലനും തേവനും തണ്ടാനും ക്ഷുരകനും ചേർന്നു മെനഞ്ഞൊരു ഗ്രാമം
കയറുപിരിക്കുന്ന കറ്റമെതിക്കുന്ന അണ്ടിതല്ലുന്ന പെണ്ണുങ്ങളുള്ളൊരു ഗ്രാമം
കാളകൾ മണ്ടുന്ന വണ്ടികൾ തന്നുടെ റാന്തൽ വിളക്കിൻറ്റെ വെട്ടത്തിൽ
അദ്ധ്വാനിച്ചുണ്ടാക്കും കാശിനാൽ അന്തിക്കു നന്നായി
മോന്തിക്കൊണ്ടാടിക്കൊൺ നാടൻ പാട്ട് പാടീടുന്നൊരു ഗ്രാമം
അന്തിക്ക് പോകുന്ന ട്രയിനിൻറ്റെ കൂ.. കൂ.. വിളികേട്ടുറക്കത്തിലേക്കാഴുന്ന ഗ്രാമം ..
പറഞ്ഞതെല്ലാം വെറുമൊരു പഴങ്കഥയായല്ലോ എന്നു ശങ്കിക്കുന്ന ഗ്രാമം
എൻറ്റെ ഗ്രാമം.

Comments
Post a Comment