അക്ഷരത്തെറ്റ്
- Get link
- X
- Other Apps
അക്ഷരത്തെറ്റ് #കവിത
അക്ഷര കേരളം സാക്ഷര കേരളം .
വാനോളം പുകഴുമീ കേരളപ്പെരുമ കൾ.
സ്ത്രീയും പുരുഷനും തുല്യമെന്നോതിടും.
തുല്യമല്ലാതുള്ള ചിന്തകർ നാമെല്ലാം.
എന്തിനുമേതിനും നാരീജനമതു മുന്നിലാണെങ്കിലും . സമ്മതിച്ചീടുവാൻ തെല്ലും മടിയാ-
ണീ ജനതയ്ക്കെന്നും.
സംസ്കാര സമ്പന്നമെന്നു കരുതുന്ന നാട്ടിലാണെങ്കിലും.
കണ്ണു തുറന്നാൽ കാണുന്നതെല്ലാം വയ്യാ പറയാതെ..
രാഷ്ട്രീയ പീഡനം തൊട്ടു തുടങ്ങിയാൽ.
പിഞ്ചു പൈതങ്ങൾക്കും പറയാനുണ്ടൊരുപാട്..
പീഡനത്തിൻറ്റെ കാര്യം പറയുമ്പോൾ.
നാരികളും തെല്ലും പിന്നിലല്ലെന്നോർക്കണം.
ആരോപറഞ്ഞൊരാ ആഭാസ ലീലകൾ കേൾക്കേണ്ട താമസം .
തുള്ളിയുറഞ്ഞു ചില നാരികൾ.
എന്നിട്ടും പോരാഞ്ഞിട്ടരിശംതീരാതെ പൊട്ടിച്ചു രണ്ടെണ്ണം ചെകിട്ടത്തു തന്നെ .
കൊണ്ടത് വെറുമൊരു ആഭാസ മനനത്തിൽ
മാത്രമല്ലധികാര വർഗ്ഗത്തിൻ
അധികാരമില്ലായ്മ മേൽ.
കൊണ്ടുപിടിച്ചു നിയമമുണ്ടാക്കി.
വരുതിക്ക് നിർത്തുവാൻ
ഈ അധികാര വർഗ്ഗം..
ആരെയും നിയമത്തിനപ്പുറം കാണാത്ത കോടതി .
താക്കീതു ചെയ്തീ മഹിളാ മണികളെ.
എങ്കിലും കേട്ടു ചിലതൊക്കെ. സാക്ഷര സംസ്കാരരെന്നു
കരുതുന്ന ചിലരിൽ നിന്ന്.
കേൾക്കാനറയ്ക്കുന്ന ഭാഷാ പ്രയോഗത്തിൽ ബിരുദവും ബിരുദത്തിനപ്പുറോം നേടിയെടുത്തപോൽ.
എങ്കിലും കേൾക്കുന്നതില്ല
ചില ദീന രോദനങ്ങൾ.
പട്ടിണിമാറ്റാൻ ഒരു മുറി അപ്പമെടുത്തെന്ന പേരിൽ
കൊല ചെയ്ത ദരിദ്രൻറ്റെ രോദനം.
കാമമകറ്റാൻ ദിനം ദിനം
കൊന്നു തള്ളുന്ന ഈ മകളുടെ രോദനം.
രാഷ്ട്രീയ വൈരൃത്തിൻ രക്ത സാക്ഷിക്കായ്
കൊന്നു തള്ളുന്ന ഈ മകന്റെ രോദനം.
ആർത്തിക്കു വേണ്ടി വിഷം ദംശിപ്പിച്ച് മരണത്തിനേല്പിക്കും പെങ്ങളിൻ രോദനം.
കൊള്ളലാഭത്തിനായ് അരുതാത്ത വിഷം തളിച്ചതിൻ ഫലമായ് ജീവച്ഛവമായ ജനതയിൻ രോദനം.
എങ്കിലും പോകുന്നു മഞ്ഞളിക്കുന്ന മഞ്ഞ ലോഹത്തിൻ പിറകെ ചിലർ
ഭാവി തലമുറെ ഇരുളിലാഴ്ത്തുന്ന മയക്കു മരുന്നിൻ പിന്നിൽ .
കണ്ടാലും കാണാത്ത പോലെ നടിക്കുന്ന
നമ്മളിൽത്തന്നേ തുടക്കം..
ഈ അക്ഷരത്തെറ്റിൻറ്റെ തുടക്കം.
കാലം പൊറുക്കില്ല കാലം പൊറുക്കില്ല..
ഇനിയും സമയമില്ലീത്തെറ്റു-തിരുത്തുവാൻ സമയം .
പ്രതികരിക്കുകെവിടെയും
തെറ്റെന്ന് തോന്നുന്നതെവിടെം.
മറക്കരുതൊരു കാരൃം
സംസ്കാര മെന്നൊരു മന്ത്രം മാത്രം..
- Get link
- X
- Other Apps
Comments
Post a Comment