എൻറ്റെ കാല്പാടുകൾ

ഒരു ദിനം ഞാനെന്റെ ചെളിപുരണ്ടാത്മാവിൻ
ദീനരോദനം കേട്ടുണർന്നു.
ആരോ കുലുക്കിയുണർത്തിയ പോലെ ഞാനങ്ങുണർന്നു.

ഏകനായുറങ്ങിയ ഞാനൊരു സ്വപ്നലോകത്തിലാണോ?
ഞെട്ടിയുണർന്ന ഞാൻ ചിന്തതൻ ഭൂതകാലത്തിൽ മുഴുകി .

തെറ്റാണിതെല്ലാമെന്നറിഞ്ഞിട്ടും ഞാൻ ചെയ്തതെല്ലാം തെറ്റുകൾ തന്നെ .
ആദ്യമായ് ചെയ്തൊരു തെറ്റ് . വലിയൊരു തെറ്റല്ലെന്നാരോ.
എന്നുള്ളിൽ നിന്നും മൊഴിഞ്ഞു.
പിന്നത്തെ തെറ്റിൽ ഞാൻ തന്നെ.
തിരുത്തി ഇതൊരു തെറ്റല്ല മനസ്സേയെന്ന്.
അങ്ങനെയങ്ങനെ തെറ്റിൻ കൂമ്പാരമൊരു ഭൂതമായെന്നെ ഞെരിച്ചു .
എന്നുടെ മനസ്സാക്ഷി എന്നോടു ചൊല്ലി.
കുഞ്ഞേ നീ മാറുക വേഗം .
അല്ലെങ്കിൽ ഒരു വേള നിന്നിലെ നീയില്ലാതാകും .
നിന്നുടെ അസ്ഥിത്വം ചോരും.
പലവേള തിരുത്താൻ ഞാൻ ശ്രമിച്ചു.
എങ്കിലും പല മോഹകാഴ്ചകൾ മായ കാഴ്ചകളായി .
ചില കൂട്ടുകെട്ടെല്ലാം തിരുത്തി .
വീണ്ടുമാ വഴി തിരഞ്ഞോടി .
ചെളിയിൽ പുതഞ്ഞ ഞാൻ പോകുന്നിടത്തെല്ലാം വീഴ്ത്തി.
കഴുകുവാൻ പോലും കഴിയാതെ ഞാൻ നിന്നു .
എൻ കാല്പാടുകളെ നോക്കി .
ഒരിക്കലും തുടരരുതീ പാത.
ഒന്നേ എനിക്കിനി ചെയ്യുവാനുള്ളൂ.
ഈ പുതു തലമുറയ്ക്കായി...
തിരുത്തുക ആദ്യമായ് ചെയ്യുമാ
തെറ്റ് .
തുടരുക മഹാത്മാക്കളിൻ പാത.
കേൾക്കുക ഗുരുക്കളിൻ വാക്ക് .
അനുസരിച്ചീടുക നിൻ മാതാ പിതാക്കളെ.
ഒരുക്കുക നിൻ കാല്പാടുകൾ വരും തലമുറയ്ക്കായ്....
 


Comments

Popular posts from this blog

എന്റെ കേരളം എത്ര സുന്ദരം

ശിശുദിന സന്ദേശ കവിത മെഗാ മത്സരം

ആൾക്കൂട്ടത്തിൽ തനിയെ