നവ മാധ്യമങ്ങൾ

നവ മാധ്യമങ്ങൾ #കവിത 
അറിയുവാനിവിടില്ല ബന്ധങ്ങൾ.
അരികത്തിലുള്ളയീ ബന്ധനങ്ങൾ.
അറിയില്ലയല്ക്കാരെ മിത്രങ്ങളെ.
അറിവില്ല അറിയേണ്ടതൊന്നുമത്രെ.
അറിയാമെല്ലാമെന്നുള്ള ഭാവം മാത്രം.

പണ്ടിതല്ലായിരുന്നു വെന്നമ്മൂമ്മ.
പാണ്ടികശാലകളൊന്നും പണിതില്ല .
പങ്കിട്ടെടുത്തു പകുത്തു നൽകി.
പാരിതറിഞ്ഞില്ല അല്ലലെന്ത്.

എന്തിനുമേതിനും ആൾബന്ധം.
എല്ലാമറിഞ്ഞു അയല്പക്കം.
എല്ലാരും കൂടിയ സായന്തനങ്ങളിൽ,ചന്തകളിൽ.
എല്ലാ വിശേഷമാനേരങ്ങളിൽ .

അന്നു വേണ്ടായൊരു മാധ്യമവും.
കേട്ടറിഞ്ഞീടുമെല്ലാ വാർത്തകളും .
ഇന്നിതല്ലാസ്ഥിതി ആർക്കുമറിയില്ല ഉറ്റവരെ .
അറിയുവാൻ വേണം നവ മാധ്യമങ്ങൾ .
വേണം അറിയുവാൻ ജന്മദിനം .
പങ്കാളിതന്നുടെ ജന്മദിനം .
അറിയാതെയെങ്ങാനും പോയീടിലോ !!!!!!
നവ മാധ്യമങ്ങളെ നമോ നമഃ.
നന്നായൊരുങ്ങിയാൽ വേണമീ മാധൃമം.
വയസ്സറിയിക്കാനും വേണമീ മാധ്യമം.
പട്ടിയെ വാങ്ങിയോ കോഴിയെ വാങ്ങിയോ.
എല്ലാമറിയിക്കാനീ മാധ്യമം 
കുട്ടികൾക്കിന്നിതൊഴിവാക്കാൻ പാടില്ല .
പാഠശാലകളിതൊന്നു മാത്രം .
കാണുന്നതേതൊക്കെ. കൂടുന്നോരാരൊക്കെ. 
എല്ലാമറിയും നവമാധൃമങ്ങൾ.
നവമാധൃമങ്ങളെ നമോ നമഃ.
ഉള്ള നേരത്ത് ചൊല്ലാം ചില കഥ .
പോകേണ്ട പാത നാം കാട്ടി ക്കൊടുത്തിടാം.
ചൊല്ലിക്കൊടുത്തിടാം ദൈവമേ എന്ന് ..
തള്ളിക്കളയാൻ പറ്റില്ല നമുക്ക് .
നവമാധ്യമങ്ങളിൽ നിന്നും-ന്യൂ ജനറേഷനല്ലേ!!! 
നവ മാധൃമങ്ങളെ നമോനമഃ.












Comments

Popular posts from this blog

എന്റെ കേരളം എത്ര സുന്ദരം

ശിശുദിന സന്ദേശ കവിത മെഗാ മത്സരം

ആൾക്കൂട്ടത്തിൽ തനിയെ