കാത്തിരിപ്പ്
കാത്തിരിപ്പ് #കവിത
കരഞ്ഞുകൊണ്ടു പിറന്നു ഞാനൊരു നാരിയായ്.
കണ്ണിലേക്കു വീണ കിരണം കണ്ടു ഞാൻ ചിരിച്ചു മോദമായ്.
കണ്ണിമയ്ക്കാതെ കണ്ടു ഞാനായെത്തി നോക്കും കിളികളെ.
കുളിർ കാറ്റിലൊഴുകിയ പാട്ടു കേട്ടുറങ്ങി ഞാനമ്മതൻ കൈകളിൽ.
കാലമങ്ങനെ പോകവെ കാത്തിരുന്നു ചില വാർത്തകൾ.
കരുണയോടെ ചൊല്ലിയമ്മയും കരുതണം നീയൊരു നാരിയാണെന്നോർമ്മയിൽ.
കണ്ടു കൊള്ളുക നീ പുഞ്ചിരിക്കുന്ന
പൂക്കളിൻ പിന്നിലുള്ള മുള്ളുകൾ.
കാലമെല്ലാം കാട്ടിയെൻ മുൻപിൽ
കരുണയില്ലാത്ത ജനതയെ.
കദനമെൻറ്റെ ലഹരിയായ്
ജീവിതമൊടുവിലും.
കാത്തിരുന്നില്ല കരയുവാൻ, എഴുതി ഞാൻ തീഷ്ണമാം വരികളിൽ.
"കാത്തിരിക്കൂ ഞാൻ വരും ക്രൂരമാം കല്മഷ മനങ്ങളിൽ ചടുല നൃത്തമാടുവാനൊരു ദുർഗ്ഗയായ്..."
Comments
Post a Comment