മനുഷൃ മനസ്സ്

സംഗമമൊന്നിൽ നമ്മളറിയാതെ സംഗമിച്ചവരൊരു (XY)പിണ്ഠമായ് രൂപമെടുത്തു.
സ്വർഗ്ഗത്തിൽ നിന്നൊരാത്മാവ് വന്നൊരു ജീവനായ് നിന്നിൽ ജ്വലിച്ചു. 
അമ്മ പകുത്തൊരു ജീവരക്തത്തിൽ നീ വളർന്നു. 
സമയമായപ്പോൾ ജീവിതം കാണുവാനായ് ഭൂമിയിലേക്ക് നീ വന്നു. 

ജന്തുജാലങ്ങളെല്ലാം ജനിച്ചു ഭൂമിയിൽ നല്ലൊരാത്മാവുമായി.
എങ്കിലും ഈശ്വരൻ കല്പിച്ചു നൽകിയ വിശേഷ മനസ്സെന്ന വരമിതു മനുഷൃജാതിക്കുമാത്രം.
തനുവിനെ നിയന്ത്രിക്കാൻ കടിഞ്ഞാണായ് ആത്മാവ് കണ്ടത് മനസ്സെന്ന തന്ത്രം മാത്രം.
പിന്നീടറിഞ്ഞു ആരുമറിയാത്ത ആർക്കും കഴിയാത്ത സമസൃയാണീ മനസ്സിൻറ്റെ യാത്രയെന്ന്.

മനുഷ്യനെ മൃഗമെന്ന പദത്തിൽ നിന്നൊഴിവാക്കും വിശേഷ മനസ്സെന്ന വരമൊന്നുമാത്രം.
എങ്കിലും മനസ്സിനെ കൈവിട്ട
മനുഷൃർ പലപ്പോഴും മൃഗമായി മാറുന്ന കാണാം. 
ഓർക്കുക മനുജരെ സൃഷ്ടിതാവൊരുനാൾ ചോദിക്കുകില്ലേ,
ഞാൻ തന്ന വരമെവിടെയെന്ന്.
നല്ല മനസ്സെന്ന വരമെവിടെയെന്ന്...



Comments

Popular posts from this blog

എന്റെ കേരളം എത്ര സുന്ദരം

ശിശുദിന സന്ദേശ കവിത മെഗാ മത്സരം

ആൾക്കൂട്ടത്തിൽ തനിയെ