നിലാവ്
കവിത #നിലാവ് #കോശി ജോൺസൺ വൈദ്യൻ (ഷാ)
അനുദിനം വലം വയ്ക്കും കള്ള കാമുകൻ ഞാൻ.
എന്നിട്ടും എന്നുടെ ഇംഗിതമറിയാത്തപോൽ നീയെന്തെ പോയ് മറഞ്ഞിടുന്നൂ.
നിൻ മുഖമൊന്ന് കാണുവാൻ എത്ര ഞാൻ വലം വയ്ക്കും എന്തേ നീ പോയ് ഒളിച്ചിടുന്നു..
നാണത്താൽ മൂടിയ നിൻമിഴിയിൽ ഞാനെന്നെ കാണുവാൻ കാത്തിരുന്നു.
എന്നുടെ അനുരാഗ മോഹങ്ങൾ കൊണ്ടുണർത്തുവാൻ കാലങ്ങളായ് ഞാൻ കറങ്ങിടുന്നു.
നിൻറ്റെ നിമ്നോന്നത മേനിയിൽ ഞാനൊരു ലതയായ് പടർന്നിടാൻ മോഹിച്ചു ഞാൻ.
ഒരിക്കലെങ്കിലും നീയെന്നയഴകിൽ ഞാനലിയുവാൻ നീയെന്നെ യനുവദിക്കൂ.
പുളകങ്ങൾ കൊള്ളുമ്പോൾ തിളങ്ങുന്ന നിൻമിഴി കാണുവാൻ അലയുന്ന എന്മനമറിയാതെ നീയെന്തെ പോയിടുന്നു.
കൊതിപ്പിച്ചു വിടുന്ന നിൻ കള്ളത്തരം കണ്ടു
ചിലപ്പോൾ ഞാൻ പിണങ്ങിടും, മറഞ്ഞിടും ഞാൻ.
ചുറ്റിനടക്കും മറ്റു നക്ഷത്രങ്ങളെ കണ്ടതിനാലാണോ നിൻ ഒഴികഴിവ്.
എന്നുടെ പരിഭവം കണ്ടതിനാലോ നിൻ കള്ളകണ്ണാലുള്ളൊരൊളിഞ്ഞു നോട്ടം.
എത്ര നാൾ നീണ്ടിടും ഈ കള്ളപരിഭവം നീയില്ലാതുണ്ടോയെനിക്കു ജീവൻ.
ഓർക്കുക നീയൊന്ന് ഞാനല്ലാതാർക്കും കഴിയില്ല നിന്നെ ചിരിപ്പിക്കാനെന്ന സത്യം.
ആരും കാണാതെ നീ കൊതിക്കുന്നില്ലേ ഒന്ന് ചുംബിക്കുവാനെന്നെയൊന്ന്...
നിലാവ് #കവിത #കോശി ജോൺസൺ വൈദ്യൻ (ഷാ)
Comments
Post a Comment