ഹൃദയം ഒരു കാവൽക്കാരൻ
ഹൃദയം ഒരു ദേവാലയം .
ആനന്ദ ദീപം കൊളുത്തുന്ന ദേവാലയം.
സന്താപക്കാറ്റിലാടിയുലയുന്ന ദേവാലയം.
തരളിതമാക്കും പ്രേമം ജനിപ്പിക്കും ദേവാലയം.
മുട്ടിവിളിച്ചാൽ ഞാൻ തുറന്നീടും.
ഏറ്റുപറയൂ വൃഥകളിവിടെ..
ആശ്വാസമേകും നിൻ മനതാരിൽ.
സ്നേഹം തരുന്നോരാശ്വാസ കേന്ദ്രം..
ഞാനെന്ന സത്യത്തിൽ കവികൾ നൽകിയോരലങ്കാരമില്ലെങ്കിൽ .
നാലറകൾ മാത്രമുള്ളോരു യന്ത്രം.
സ്ഫുലിംഗങ്ങൾ കൊണ്ടു സ്പന്ദിക്കും യന്ത്രം.
പങ്കിലനിണമത് ശുദ്ധമാക്കി വീണ്ടും സിരകളിലെത്തിക്കും വെറുമൊരു യന്ത്രം മാത്രം.
എങ്കിലും ചെയ്യുന്ന തെറ്റെല്ലാം അവരെൻറ്റെ പേരിൽ മൊഴിഞ്ഞു.
അവരെന്നെ നല്ലതും ചീത്തയുമാക്കി തിരിച്ചു.
സന്തോഷ സന്താപമെല്ലാം ജനിപ്പിക്കും ഞാനൊരു സൂപ്പർ ഹീറോ!!
തരളിതയായ കാമിനിക്കേകും ഞാനെന്നയെന്നെത്തന്നെ!!
എങ്കിലും കേൾക്കും പഴിപലതും വെറുതെ.
വേദനിക്കും ചില കുത്തു വാക്കുകൾ കേൾക്കുമ്പോൾ ലോഭിത ശോണിതവുമായ്.
കേൾക്കുമ്പോളുരുകാൻ ഞാനൊരു വെണ്ണയുമല്ല.
പക്ഷെ അവർക്ക് ഞാൻ തീയാണ്,കുളിരാണ്,തുടിപ്പാണ്..
തുടിക്കും ചിലപ്പോൾ വൃതൃസ്ഥ വേഗത്തിൽ മനസ്സിൻറ്റെ താളത്തിനൊത്ത്.
മനസ്സെന്ന മന്ത്രത്തിൽ ആത്മാവ് നിയന്ത്രിക്കും.
നിതൃം ചലിക്കുന്ന ഞാനെന്ന കാവൽക്കാരൻ.
നീയെന്ന ജീവൻറ്റെ തുടിപ്പുകൾ നിലനിർത്തും കാവൽക്കാരൻ...
Comments
Post a Comment