എൻറ്റെ കേരളം


എൻറ്റെ കേരളം #കവിത #കോശി  ജോൺസൺ വൈദ്യൻ (ഷാ)

സുന്ദരമീ കേരളം. 
പ്രകൃതിയെന്ന വരദമാണീ കേരളം. 
ആഴിയതിൽ മെയ്യുചേർത്ത് ശയ്യ കൊള്ളും കേരളം. 
വമ്പനായ സഹൃനെ ശിരസ്സിലണിയും കേരളം. 

കേരമെൻറ്റെ പേരിലുള്ള കേരളം. 
വശൃമായ പുഞ്ചിരിയാൽ ആരെയും മയക്കുമവൾ കേരളം. 
പുഴയവൾക്കരഞ്ഞാണമാകും സുന്ദരിയീ കേരളം. 
ഹരിത വനങ്ങളാൽ പട്ടുടുത്ത കാമിനി.

കൈ തൊഴുതു വരവേല്ക്കും മനുജരുള്ള കേരളം. 
അനൃനാട്ടിൽ മെയ്മറന്നു  ജോലി ചെയ്ത് പണിതുയർത്തും കേരളം. 
അതിഥി തൊഴിലാളികൾക്ക് ഗൾഫുപോലെ കേരളം.
സർവ്വ മത ജാതി ഭേദമന്യേ  വാഴുവാൻ കൊതിക്കുമെൻറ്റെ കേരളം.  

വരദം=ദേവി.


Comments

Popular posts from this blog

എന്റെ കേരളം എത്ര സുന്ദരം

ശിശുദിന സന്ദേശ കവിത മെഗാ മത്സരം

ആൾക്കൂട്ടത്തിൽ തനിയെ