വിനയം
#കവിത #വിനയം#കോശി ജോൺസൺ വൈദ്യൻ (ഷാ)
നേടാം നമുക്ക് ജീവ കിരീടം
പുണ്യം നൽകിയ ജന്മം തന്നെ.
സ്വർഗ്ഗത്തേക്കാൾ സുന്ദരമാകും
വിനയം മൂലം ജീവിതമിവിടെ.
വിനയം നൽകും മനുജനു ബഹുമതി
മറ്റൊരു ധനവും നൽകില്ലോർക്ക.
അതിരുകളില്ലാ ജീവിതവിജയം.
കലാമിനെപ്പോൽ കാലം കുറിക്കും.
മഹാത്മജിക്കും മരണമതില്ല.
വിനയം കൊണ്ട് ലോകം വാഴ്ത്തിയ മദറിനുമില്ല മരണം ഓർക്ക.
ധാർഷ്ട്യം നിന്നുടെ ജീവിത നാശം.
അനുചർ പോലും അരിയായ് മാറും.
ജീവിതമെന്നത് ഒരു വഴിയാത്ര.
വിജയം നേടി തിരു നടയണയാൻ വിനയം മാത്രം ശരണം. നാഥാ..
Comments
Post a Comment