മലയാളി

#കവിത # മലയാളി #കോശി ജോൺസൺ വൈദ്യൻ (ഷാ)

ദ്രാവിഡ ഭാഷയെ കിളി കൊഞ്ചും മലയാളമാക്കി തഞ്ചം പറയിച്ച തുഞ്ചൻറ്റെ പിൻഗാമി മലയാളി.
ദൈവത്തിൻ കൺട്രിയെ സാക്ഷരകേരളമാക്കി പുകഴ്ത്തിയ മലയാളി.
അതിരുകളില്ലാ സ്നേഹം കൊടുത്ത് അറബിയെപ്പോലും പാട്ടിലാക്കുന്നവൻ മലയാളി. 
ചന്ദ്രനിൽ പോയാലും കാണാമിവനെന്ന് ചൊല്ലും പോലുള്ള വൻ മലയാളി. 

അമ്പത്താറക്ഷരം ചൊല്ലിപ്പടിച്ചവൻ മറ്റുള്ള ഭാഷകൾ പുല്ലുപോലമ്മാനമാടിടും മലയാളി. 
ആരു ചോദിച്ചാലും ഉള്ളം കൊടുത്തിടും ഉണ്മയുള്ളവൻ മലയാളി. 
മലബാറിയെന്നും മദ്രാസിയെന്നും പേരു കേൾക്കുന്നവൻ മലയാളി. 
രാഷ്ട്രീയവ്യവസായ ശാസ്ത്രസാഹിത്യ ലോകത്ത് പുകൾപെറ്റ നാമങ്ങൾ മലയാളി. 

എങ്കിലും സ്റ്റാറ്റസിനൊത്ത് സങ്കര വർഗ്ഗമായ് മംഗ്ളീഷു ചൊല്ലുന്ന മലയാളി. 
മലയാളം മറക്കുന്ന മലയാളി....
ചേനയും ചേമ്പും തിരിച്ചറിഞ്ഞീടുമോ കേരമൊട്ടില്ലാത്ത കേരളീയർ.
അതിഥി തൊഴിലാളിക്ക് പണി കൊടുത്തിട്ട് പണിയില്ലാതലയുന്ന മലയാളി.
നോക്കുകൂലിയ്ക്കായ് നോക്കിയിരിക്കും മലയാളി...😉😃

#കവിത # മലയാളി #കോശി ജോൺസൺ വൈദ്യൻ (ഷാ)

Comments

Popular posts from this blog

എന്റെ കേരളം എത്ര സുന്ദരം

ശിശുദിന സന്ദേശ കവിത മെഗാ മത്സരം

ആൾക്കൂട്ടത്തിൽ തനിയെ