മനുഷ്യൻ എന്ന ദുഷ്ടൻ
കവിത #മനുഷൃൻ എന്ന ദുഷ്ടൻ
#കോശി ജോൺസൺ വൈദ്യൻ (ഷാ)
മൃഗമെന്ന പേരിൽ നീയെന്നെ വിളിക്കുമ്പോൾ.
ലജ്ജ തോന്നുന്നു നീയോ മനുഷൃൻ.
നിനക്കു കാവലാളായതല്ലാതെ അതു നിന്നോടെന്തപരാധം.
പെണ്ണായതാണോ നിൻ കണ്ണിലപരാധം.
അവളെൻറ്റെ സഖിയായിമാറിയാ ഒറ്റ നോട്ടത്തിൽ തന്നെ.
വേണ്ടെങ്കിലവളെ കൊല്ലാതെ വിട്ടേക്കൂ മൃഗമായ എൻറ്റെ കൂടവളെ.
ക്രൂരത കാണുമ്പോളിനി വിളിക്കല്ലെ മൃഗമെന്ന പദം .
ഇനി ചേരുന്നതെന്തെന്ന് ഞാൻ പറയേണ്ടതില്ലല്ലോ.
കൊല്ലാതെ കൊന്നേനെയവനെ
അതു പിന്നെ നിങ്ങളിൽ ചില ഞങ്ങളില്ലാതിരുന്നെങ്കിൽ..ഞാൻ
Comments
Post a Comment