ഓർമ്മകളിൽ സുഗതകുമാരി ടീച്ചർ
മലയാളത്തിൻറ്റെ മഹാ കവയത്രി ശ്രീമതി സുഗതകുമാരി ടീച്ചറുടെ ഓർമ്മയ്ക്കു മുൻപിൽ പ്രണാമം🙏
സുഗതമാം ജീവിതം സംഗീതമാക്കിയ
കാവൃലോകത്തിൻ രാജ്ഞിയ്ക്കു നൽകുവാൻ.
എന്നുള്ളിൽ നിന്നും മൊഴിയുന്ന മുത്തുകൾ
സ്വീകരിച്ചീടുകയിതു ശവമല്ലിപ്പൂക്കളാണെങ്കിലും..
കണ്ണീരിൽ കുതിർന്നൊരാത്മാർച്ചനയിതു കേൾക്കുവാൻ
മരിക്കില്ലയാത്മാവു ജീവിക്കുമീ ജന മനസ്സുകളിൽ.
എന്നും സ്നേഹിച്ചൊരാ പ്രകൃതി തൻ മടിയിലേക്കൊരുപിടി.
ചാരമായൊഴുകി ചേരുമ്പോൾ.
കാത്തിരിക്കുന്നു സ്വീകരിച്ചീടുവാൻ കൈകൾ കൂപ്പിയാ പ്രകൃതി തന്നെയും.
അതിരറ്റു സ്നേഹിച്ചൊരാ രാമഴയിന്നു കരയുന്നുവോ..
തേടി നടക്കുന്നുവോ മാരുതനെൻ സഖിയെവിടെയെന്നറിയാതെ..
തങ്ങൾക്കുവേണ്ടി ജീവിച്ചു മരിച്ചൊരാ കവയത്രി
പോയെന്നറിയുന്നുവോ തരു ലതാദികളും പൂക്കളും കിളികളും.
നശ്വരമായൊരു കൂടുവിട്ടെങ്കിലും
അനശ്വരമാണീ ജീവിതം
അശരണർക്കേകിയാ ഈശ്വര ചൈതനൃം
അണയാതെ കത്തുന്നീയഗതി മന്ദിരങ്ങളായ്..
തെറ്റുകൾക്കെതിരെ നിന്നടരാടിയാ ധീര വനിത
അശരണയല്ലവളെന്നു കാട്ടുവാൻ കവിതയായ് ...
കൂടൊരുക്കിക്കൊടുത്തൊരമ്മയായ് ..
നിന്നൊരമ്മ മനസ്സിനെ
നോവിക്കുവാനൊരു കുഞ്ഞൻ വൈറസിനാകുകില്ലൊരിക്കലും
ജീവിക്കുമാ മനശ്വരമോർമ്മകൾ ജീവിതം ജീവിച്ചു കാണിച്ചൊരാമനശ്വര കവയത്രി തൻ കവിതയിലൂടെ.....
പ്രണാമം...🙏
Comments
Post a Comment