പാരിൻ താരം

താരകം വന്നു നിന്നു. 
താരം പാരിലുദിച്ചു. 
മിഴി ചിമ്മി ചിമ്മി തുറന്നു. 
പുതിയൊരു പ്രഭാതം വിടർന്നു. 
പുതിയൊരു യുഗം പിറന്നു. 
കാലിത്തൊഴുത്തിൽ പിറന്നു. 
മാനവരക്ഷകൻ പിറന്നു. 

പാപികൾക്കാശ്വാസമായി 
രോഗികൾക്കാശ്വാസമായി 
ദുഖിതർക്കാശ്വാസമായി 
ദൈവത്തിൻ പുത്രൻ ജനിച്ചു. 
ഹെരോദാവിൻ ചങ്കു പിടഞ്ഞു. 
പരീശൻ തൻ മുട്ടു വിറച്ചു. 
നേരിൻ വെണ്മ പടർന്നു. 
രാജക്കന്മാരിൽ രാജൻ പിറന്നു. 
കാലിത്തൊഴുത്തിൽ പിറന്നു. 
മാനവരക്ഷകൻ പിറന്നു. 

കാലത്തിൻ കൈകളിലൂടെ. 
കാലപ്രമാണത്തിൻ മീതെ .
പുതിയൊരു ചരിതം രചിപ്പാൻ. 
നേരിൻറ്റെ വഴികൾ തുറക്കാൻ. 
കൈകളിൽ ചാട്ടയുമായി. 
മഞ്ഞിൻ പുതപ്പുമായി .
കീറ്റു ശീലയിൽ പൊതിഞ്ഞ് .
വേറൊരു പാരിടമില്ലാ നാഥൻ .
എളിമതൻ കവചവുമായി. 
എളിയവർക്കൊപ്പം പിറന്നു. 
കാലിത്തൊഴുത്തിൽ പിറന്നു. 
മാനവരക്ഷകൻ പിറന്നു. 

താരം പാരിൻറ്റെ നാഥൻ..

Comments

Popular posts from this blog

എന്റെ കേരളം എത്ര സുന്ദരം

ശിശുദിന സന്ദേശ കവിത മെഗാ മത്സരം

ആൾക്കൂട്ടത്തിൽ തനിയെ