ഉയിരാണു മക്കളെ

അരുതരുത് മക്കളെ
വിൽക്കരുത് മക്കളെ 
ജീവ ജലമതു മക്കളെ
നാടിൻറ്റെ കുടിനീരു മക്കളെ 
വയലിലെ ജലമതുമക്കളെ
കിണറിലെ ജലമതുമക്കളെ
വയലിലെ കിളികൾക്കു ജലമതുമക്കളെ 
കരയിലെ ചെടികൾക്കും മരങ്ങൾക്കും ജീവനതു മക്കളെ
ഉറവകൾ വറ്റുമ്പോൾ ഉയിരുതേടോടും ജീവജാലങ്ങൾ മക്കളെ
നമ്മുടെ കണ്ണീരു മക്കളെ
കുടിനീരു വറ്റിയ കരയിൽ നാം കാണില്ല മക്കളെ
കര തൻറ്റെ ശാപം നേടരുത് മക്കളെ 

ഉയരും കൊടിയുടെ നിറം നോക്കരുത് മക്കളെ
ഇതിലൊരു കൊടിയും നിറം കേറ്റരുത് മക്കളെ 
ഇതിലൊരു കൊടിയും മതം കേറ്റരുത് മക്കളെ 
ഇത് നമ്മ നാടിൻ ഉയിരാണ് മക്കളെ
ജലമാണ് ജീവൻ ഉയിരാണ് ജലവും
തെറ്റുകൾ തിരുത്തുമവർ മക്കളെ
അവരും നമ്മിലൊരാൾ മക്കളെ...


Comments

Popular posts from this blog

എന്റെ കേരളം എത്ര സുന്ദരം

ശിശുദിന സന്ദേശ കവിത മെഗാ മത്സരം

ആൾക്കൂട്ടത്തിൽ തനിയെ