പുതു വത്സരം
#കവിത
#കോശി ജോൺസൺ വൈദ്യൻ
പുതു വത്സരം പിറന്നു
പുതിയൊരു മാറ്റത്തിൻ യുഗം പിറന്നു.
പുതിയാകാശം പുതിയൊരു ഭൂമി.
മനസ്സിൽ കുറിച്ചിട്ടു വരികൾ.
എങ്കിലും മാറുവാനാവാതെ മർത്യൻ.
വിഹ്വലമാകും മനസ്സിൽ പ്രതീക്ഷകൾ അസ്തമിക്കുന്നു.
തുടിക്കുന്നു തപ്ത നിശ്വാസങ്ങൾ.
കഴിഞ്ഞു പോയൊരു കാലത്തിൻ വ്യഥകൾ മനസ്സിനെ അലട്ടുന്നു.
നേടിയ നേട്ടങ്ങളെല്ലാം അവയിലലിഞ്ഞലിഞ്ഞില്ലാ താകുന്നു.
എങ്കിലും അകലെയല്ലാതൊ
രു പ്രതീക്ഷ തൻ പൊൻ കിരണം പിറവിയെടുക്കുന്നു.
കാലം മാറ്റാത്ത മുറിവുകളുണ്ടോ ഈ ഭൂമിയിൽ..
മറക്കുവാൻ പഠിപ്പിച്ച പാഠങ്ങൾ എല്ലാം പ്രകൃതി തൻ നിയമങ്ങൾ.
ത്യജിക്കാം നമുക്ക് ചില ചില ശീലങ്ങൾ.
പഠിക്കാം പുതിയതാം ചില നൽ ശീലങ്ങൾ.
മറയ്ക്കാം മറക്കേണ്ടതൊക്കെയും.
വരവേൽക്കാം നമുക്കിനി പുതിയൊരു ജീവിതം..
ഈ പുതുവത്സരത്തിൽ
തിളങ്ങുന്നു...ഉദയ കിരണങ്ങളെൻ മനസ്സിൽ.

Comments
Post a Comment