വിടവാങ്ങൽ
#കോശി ജോൺസൺ വൈദ്യൻ
#വിടവാങ്ങൽ
കാത്തു കാത്തിരിക്കുന്നോർമ്മകളുമായ് ഞാൻ കാത്തിരുന്നാ വരവിനായ്..
കരളുരുകുന്നൊരാ വേദനയിൽ
മറഞ്ഞു നിന്നു ഞാൻ ദൂരവേ
ഓടിയെത്തുവാൻ വെമ്പലെങ്കിലും
തടുത്തു നിർത്തിയാ നിയമവും
തോളിലേറ്റിയ കൈകളിന്നിതാ നിശ്ചലം.
ഓടിയെത്തിയായോർമ്മകൾ
ദുഖാർത്ഥമായോർമ്മകൾ മനസ്സിലൂടോടിയെത്തുന്നു.
പിരിയുവാനാവാത്ത മനസ്സിന്റെ കദനങ്ങൾ
വെമ്പലായ് വിതുമ്പലായി കണ്ണീർ ചിറകെട്ടി കണ്ണുകൾ.
കണ്ണീരോർമ്മകൾ ഗദ്ഗദമായ്.
ഇനിയില്ലയിനിയുമിവിടെയെ ന്നോർമ്മകൾ.
കുത്തിനോവിക്കുന്ന മനസ്സിനെ
ആശ്വസിപ്പിക്കനാവാതെ ചൊല്ലി ഞാൻ യാത്രാമൊഴി.
ഞാനറിഞ്ഞീല്ല വിടവാങ്ങൽ ഇത്രയും ദുഷ്കരമിന്നെന്നമ്മേ.
Comments
Post a Comment