നിന്നിലേക്കെത്ര ദൂരം
പ്രണയ പരവശനായന്നു ഞാൻ.
കാത്തിരുന്നു നിൻ പദ ചലനത്തിനായ്.
അരികെ വരുന്നേരമിളകിയെൻ
ഹൃദയ തന്ത്രികൾ .
ഒരുമാത്ര നീ പോലുമറിയാതെ.
പറയുവാനായ് വെമ്പിഞാൻ നോക്കി നിൻ മിഴികളിൽ.
കണ്ടു ഞാനായൊളിയൊരനുരാഗമായ്.
എങ്കിലും കാതരമാം നിൻ മിഴി മാറിയൊ അകലേക്കു പോകുമൊരു ചിത്രപതംഗമായ്.
തളരാതെ ഞാനൊരു ഗന്ധർവ്വനായ്
ആരും കൊതിക്കുന്ന സൂനമായ്..
മോഹിച്ചു നിന്നനിൻ മിഴിയിലല കടൽ കണ്ടു ഞാൻ.
നിമിഷാർദ്രമൊരു വഞ്ചിയായ് നിന്നിലേക്കടുത്തു.
ചഞ്ചലമാകും നിൻമനമൊരു സാഗരമായാൽ.
എത്ര തുഴയേണം ഹൃദയമാം നിന്നിലേക്കെത്തുവാൻ.
Comments
Post a Comment