Posts

Showing posts from March, 2021

ഒറ്റമരത്തണൽ Posted

ഒറ്റമരത്തണൽ അലയുകയായിരുന്നനൃനായ്,ഏകാകിയായ്. തീവ്രമാം ദുഖത്തിൻ ഏകാന്തമരുവിൽ. ആശയറ്റൊരു വഴി കാണാതെ ഉഴറി ഞാൻ. കണ്ടതെല്ലാം മരീചികയാണെന്നറിഞ്ഞപ്പോൾ. തളർന്നുപോയ് ജീവിത പാതയിൽ. പിന്നോട്ടു തിരിഞ്ഞൊന്ന് നോക്കിയ ഞാൻ കണ്ടു. പാഴ് വൃക്ഷമായ് തള്ളിക്കളഞ്ഞൊരാ തരു മാടിവിളിക്കുന്നു തണലുമായ്. പശ്ചാതപിച്ചുകൊണ്ടോടി ഞാൻ പിന്നോട്ടാ ഒറ്റമരത്തണലിലേക്ക്.. # കോശി ജോൺസൺ വൈദൃൻ ( ഷാ)

ഒറ്റ മരത്തണൽ

#ഒറ്റമരത്തണൽ അലയുകയായിരുന്നനൃനായ്. ഏകാകിയായ്. തീവ്രമാം ദുഖത്തിൽ ഏകാന്തമരുവിൽ. ആശയറ്റൊരു വഴി കാണാതെ ഉഴറി ഞാൻ. കണ്ടതെല്ലാം മരീചികയാണെന്നറിഞ്ഞപ്പോൾ. തളർന്നുപോയ് ജീവിത പാതയിൽ. പിന്നോട്ടു തിരിഞ്ഞൊന്ന് നോക്കിയ ഞാൻ കണ്ടു. പാഴ് വൃക്ഷമായ് തള്ളിക്കളഞ്ഞൊരാതരു. മാടിവിളിക്കുന്നു തണലുമായ്. ഓടി ഞാൻ പിന്നോട്ട് പറ്റിയതെറ്റിൽ പശ്ചാതപിച്ചുകൊണ്ടാ ഒറ്റമരത്തണലിലേക്ക്.. തള്ളിക്കളഞ്ഞ തൻ പങ്കാളിതൻ തണലിലേക്ക്..
ജന്മങ്ങൾ കണ്ടൊരുപാടാനന്നിച്ച കണ്ണുകൾ  തിരയുന്നിതാരെ നിന്നിലെ ഞാനായ എന്നെയോ.. തപത്തിൻ ദീർഘ നിശ്വാസത്തെയോ സ്നേഹത്തിനൊരിറ്റ് കണികയോ തെരുവിൽ അലയുന്ന നായ പോൽ അലയുന്നതെന്തിനോ അറിഞ്ഞു കൊണ്ടനാഥയാക്കിയജന്മ 

കുഞ്ഞുണ്ണി കുറുങ്കവിതാ മത്സരം.

ക്ഷരക്കുഞ്ഞുണ്ണി #കുറുങ്കവിതാമത്സരം തെല്ലു കുടിക്കാം തെല്ലു കുളിക്കാം കണ്ണീരല്ലേ കളയരതൊട്ടും കരുതീടാം കുഞ്ഞുങ്ങൾക്കായ്.

വാടാ മലരുകൾ

കനലായ് കിടന്നൊരാ ദുഖത്തിൻ മുള്ളുകൾ. കത്തിജ്വലിച്ചു നിൻ പരുഷ വാക്കിനാൽ. ആരും സഹായമില്ലെൻ മനസ്സും തളർന്നോരുടലും വിജ്രംഭിച്ചു നിന്നൊരാഒറ്റ നോട്ടത്തിൽ. നിന്നിലൊളിക്കുമാ തേനൂറും പുഞ്ചിരി. വാടാ മലരായി ചൂടിയെൻ ഹൃദയത്തിൽ.