ദൂരെ നിന്നെങ്ങോ കേട്ടൊരു നാദം. കർണ്ണമനോഹര വേണുഗാനം. പാടെ മറന്നു ഞാൻ ലയിച്ചു ചേർന്നു. വേദനയെല്ലാം ഞാൻ മറന്നു നിന്നു. പീലിത്തിരുമുടി കാണുവാറായ്. ഉണ്ണിക്കൈ മീട്ടുന്ന കോലക്കുഴൽ. നൃത്തംചവിട്ടുന്ന പാദങ്ങളും. കുസൃതി കാണും നയനങ്ങളും. കാർമുകിൽ വർണ്ണന്റെ രൂപമെന്നിൽ. നാദം ജനിപ്പിച്ചു, പ്രേമം ജനിപ്പിച്ചു. കാലങ്ങളായെന്നിലൊളിച്ചിരുന്ന- കാരുണ്യമെല്ലാം തെളിഞ്ഞു വന്നു . ആധികൾ മാറ്റും കദനങ്ങൾ മാറ്റുമീ കാരുണ്യ നാഥന്റെ മുരളീ രവം.