അപേക്ഷ
കാലിടറുന്നൊരു കർഷകന്റെ
കണ്ണിൽ പൊടിയുന്ന കണ്ണീരിൻ വില
കാണാതെ പോകല്ലെ കാലമെ നീ.
വെള്ളിവരയിൽ മായാതെ പോകണേയീപേക്ഷ.
കാലം തെറ്റി പെയ്യുന്ന മഴയിൽ
കുതിർന്നു പോകല്ലേയീപേക്ഷ.
ആരുടെ ചെയ്തികൾ തീർത്തൊരാ
കാലത്തിൻ കലികാല ഭാവനകൾ.
ആടിത്തിമിർക്കുന്നതെല്ലാം തകർക്കുന്നു.
മലർപ്പൊടിക്കാരന്റെ സ്വപ്നം പോലെ.
എങ്ങുമെത്താത്തോരുടുമുണ്ട് മുറുക്കിയുടുക്കുന്ന
മണ്ണിൻ മണമുള്ള കർഷകൻ ഞാൻ.
ആർത്തിയായ് വാ പിളർക്കുന്നു ചിലർ.
ഇറ്റിറ്റു വീഴുന്ന ജീവരക്തത്തിനായ്..
എല്ലാം ശരിയാകുമെന്നു വിചാരിച്ച്
കാലങ്ങളെണ്ണുന്ന ഞങ്ങൾ ചിലർ.
വോട്ടു ബാങ്കല്ലാത്ത ഞങ്ങൾ ചിലർ.
കെട്ടുമുറുകുമ്പോൾ അഭിമാന മുലയുമ്പോൾ.
നോക്കുവാനാകില്ലാ കണ്ണീരുണങ്ങാത്ത പിഞ്ചു പൈതങ്ങളെ.
കാന്ത തൻ വിശ്വാസം നഷ്ടപ്പെടുത്തുവാനാകില്ലായീ കാന്തന്..
ഇനിയും കുരുക്കുകൾ മുറുക്കാതിരിക്കാൻ കാരുണ്യമേകണേ
കാവലായുള്ള അധികൃതരേ....
Comments
Post a Comment