ജീവന്റെ വില

 കോശി ജോൺസൺ വൈദ്യൻ (ഷാ)
# ജീവന്റെ വില # കവിത

അന്നും ഒഴുകി നിണമൊരു പുഴയായ്.
ഇന്നും ഒഴുകുന്നു നിണമൊരു പുഴയായ്.
അന്ന് നിണമൊരു വിലയായിരുന്നു.
പാപിയാം മനുജന്റെ പാപത്തിൻ മറുവില.
ജീവൻ നൽകിയവനുടെ ജീവന്റെ വില.

ഇന്നതൊഴുക്കുന്നതാർക്കു വേണ്ടി?
നഷ്ടപ്പെടുന്നവർ ആരു തന്നെ?
ഇന്നിവർ ചെയ്യുന്ന തെന്തെന്നറിയാത്ത കൂട്ടരോ?
ജീവച്ഛവം പോലെ ജീവിച്ചിരിക്കുന്ന സ്വന്ത ബന്ധങ്ങളോ?

അന്നും ഒഴുക്കിയത് നാമായിരുന്നു.
ആർത്തു വിളിച്ചത് നാമായിരുന്നു.
അന്ന് ക്രൂശിക്ക ക്രൂശിക്ക എന്നായിരുന്നു..
ഇന്നത് കൊടി നിറം നോക്കി വിളിക്കുന്നു.

കാണുന്നില്ല ആരും കൊടിയുടെ പിന്നിലെ മനുജനെ.
ഈശ്വരൻ തന്നുടെ തൽസൃഷ്ടിയെ.
വീണ്ടും ക്രൂശിക്കയല്ലേ നമ്മൾ ഈശ്വരനെ...
വിലയറിയാത്തൊരു ഈശ്വരനെ..



Comments

Popular posts from this blog

എന്റെ കേരളം എത്ര സുന്ദരം

ശിശുദിന സന്ദേശ കവിത മെഗാ മത്സരം

ക്രിസ്ത്മസ് ഗാനം