Posts

Showing posts from September, 2022

കപടത

# കോശി ജോൺസൺ വൈദ്യൻ # കവിത # കപടത # ശുഭ്രവസത്ര മണിഞ്ഞെത്തും കപടത. തൂലിക തുമ്പിലൂടൊഴുകിയെത്തുന്നു കപടത. ദിനേന കർണ്ണം നിറയ്ക്കും കപടത. തൂണിലും തുരുമ്പിലും കാണുന്നു കപടത. കാരുണ്യമേകുവാൻ വെമ്പു കൂട്ടുന്നൊരുതരം കപടത. വിദ്യയോ ,വചനമോ, ഭരണമോ, ഏതിലില്ലാത്തു കപടത. കാച്ചിക്കുറുക്കാത്ത പാലിലും കപടത. മായമില്ലെന്നു ധരിച്ചിടും പച്ച വെള്ളത്തിൽ പോലും കപടത. സ്നേഹം പുരട്ടിയ വാക്കുമായ് ഒഴുകിയെത്തുന്നു കപടത. മുഖമില്ലാ പുസ്തകത്തിലും കപടത. വരും തലമുറയ്ക്കായ് മാറ്റി വെച്ചതെന്തോ? മനുജാ നിന്റെ പേരോ കപടത.

മഴത്തുള്ളി

# കോശി ജോൺസൺ വൈദ്യൻ(ഷാ) # കവിത # മഴത്തുള്ളി ഒരു വേനൽ മഴയോർമ്മകളുണർത്തുന്നു. തളിരിടും എന്റെ ബാല്യ യൗവ്വനങ്ങൾ. പ്രേമമായിരുന്നവനോടെനിക്കെന്നും. നിന്നു പെയ്യുന്ന കുളിരു നൽകുന്ന മന്ത്രം ചൊല്ലുന്നവനോടെന്നും. ആരുമറിയാതെ എന്നടുക്കലോടിയെത്തി ചുംബി ക്കുമവനെന്റെ കയ്യിലും കവിളിലും. പിരിയുവാനാവില്ലയവനെന്നെ. ഇഴപിരിയാത്തൊരു ബന്ധമാണെനിക്കവനോടെന്നും. എങ്കിലും പിരിയാതെ വയ്യ ഈ ജീവിതം പോൽ. പിന്നെ കാത്തിരിപ്പിനൊരു സുഖമുണ്ട് ആത്മബന്ധത്തിനായ്..

കടി

Image
നേർത്തൊരു രോദനം മാറുന്നില്ലീ കർണ്ണത്തിൽ. മാറുന്നീലാ നുര പടർന്നോരു വദനവും മാറുന്ന പ്രകൃതവും. കൈവിട്ട ജീവിതം തിരികെ കിട്ടീലാന്നറിഞ്ഞിട്ടും. ജീവിക്കുവാനൊരാശ കണ്ടു ഞാനാ കൺകളിൽ. കണ്ടു ഞാൻ പൊട്ടിയൊരു പട്ടം പോൽ പറന്നു പോകുന്നൊരു മനസ്സിനെ.. സ്ഥിര ബോധമില്ലാ മനസ്സിനെ.. അതിധ്രുതം മാറിയാ പ്രകൃതം. മാറിയൊരു വന്യമാം മൃഗീയത കണ്ടു ഞാനാ നേത്രത്തിൽ.. തെല്ലിട .. അമ്മേയുന്നുള്ള വിളിയിലുരുകിയെൻ നെഞ്ചകം ഓടിയടുക്കുവാൻ ..വാരിയെടുക്കുവാൻ കൂടെപ്പിടിച്ചാശ്വസിപ്പിക്കാൻ പോലുമാവാതെ.. നിൽക്കേണ്ടി വന്നൊരാ ഹതഭാഗ്യ ഞാൻ കണ്ടു നിൽക്കാൻ പോലുമാകാതെ ശപിച്ചു ഞാനാ വർഗ്ഗത്തെ. കൊല്ലണമെന്നുറപ്പിച്ചു ഞാൻ. ഞെരിക്കണമാ കഴുത്തിൽ വിറയ്ക്കണ മതിൻ കണ്ഠവും മെൻ പൈതലിൻ പോൽ. എങ്കിലേ യാശ്വസിക്കൂ യെൻ മനമെന്നുറപ്പിച്ചു. തെല്ലിട ചിന്തിച്ചു മാറ്റമിതെന്തീ വർഗ്ഗത്തിനിത്രെയും. എന്തിനീ വെറുപ്പീ മനുജ വർഗ്ഗത്തോട്.. ചെയ്തുവോ തെറ്റുകളെന്തെങ്കിലും? കണ്ടീലയീമാറ്റം മുൻപിതെങ്ങും. മാരകമാം ജനിതകമാറ്റം നടന്നുവോ.. അല്ല മറ്റെന്തെങ്കിലും... ചിന്തിക്കവേണ്ടവർ ചിന്തിച്ചിടുന്നോ? ചെയ്യേണ്ടതെല്ലാം ചെയ്തിട്ടും മൃത്യുവിനടിമപ്പെടേണ്ടി വന്ന രക്ത സാക്ഷികൾ.. തുറപ്പ...

Christies office

1)Twin socket-18 2)Single socket-5 3)spur outlet-sw-6 4)spur outlet-unsw-2 5)Floor box-Double-5 6)Floor box- Single-2 7)EO-2 8)Iso-2 1)Suspended hanging light-6ckt 2)Down light-CR02-27 3)Light-SM02-13 4)Long light-SP02-2 5)Motion Sensor-1 Tel-13 Data 15