കപടത
# കോശി ജോൺസൺ വൈദ്യൻ
# കവിത # കപടത #
ശുഭ്രവസത്ര മണിഞ്ഞെത്തും കപടത.
തൂലിക തുമ്പിലൂടൊഴുകിയെത്തുന്നു കപടത.
ദിനേന കർണ്ണം നിറയ്ക്കും കപടത.
തൂണിലും തുരുമ്പിലും കാണുന്നു കപടത.
കാരുണ്യമേകുവാൻ വെമ്പു കൂട്ടുന്നൊരുതരം കപടത.
വിദ്യയോ ,വചനമോ, ഭരണമോ, ഏതിലില്ലാത്തു കപടത.
കാച്ചിക്കുറുക്കാത്ത പാലിലും കപടത.
മായമില്ലെന്നു ധരിച്ചിടും പച്ച വെള്ളത്തിൽ പോലും കപടത.
സ്നേഹം പുരട്ടിയ വാക്കുമായ് ഒഴുകിയെത്തുന്നു കപടത.
മുഖമില്ലാ പുസ്തകത്തിലും കപടത.
വരും തലമുറയ്ക്കായ് മാറ്റി വെച്ചതെന്തോ?
മനുജാ നിന്റെ പേരോ കപടത.
Comments
Post a Comment