കടി

നേർത്തൊരു രോദനം മാറുന്നില്ലീ കർണ്ണത്തിൽ.
മാറുന്നീലാ നുര പടർന്നോരു വദനവും
മാറുന്ന പ്രകൃതവും.
കൈവിട്ട ജീവിതം തിരികെ കിട്ടീലാന്നറിഞ്ഞിട്ടും.
ജീവിക്കുവാനൊരാശ കണ്ടു ഞാനാ കൺകളിൽ.
കണ്ടു ഞാൻ പൊട്ടിയൊരു പട്ടം പോൽ പറന്നു പോകുന്നൊരു മനസ്സിനെ..
സ്ഥിര ബോധമില്ലാ മനസ്സിനെ..
അതിധ്രുതം മാറിയാ പ്രകൃതം.
മാറിയൊരു വന്യമാം മൃഗീയത കണ്ടു ഞാനാ നേത്രത്തിൽ..
തെല്ലിട .. അമ്മേയുന്നുള്ള വിളിയിലുരുകിയെൻ നെഞ്ചകം ഓടിയടുക്കുവാൻ ..വാരിയെടുക്കുവാൻ
കൂടെപ്പിടിച്ചാശ്വസിപ്പിക്കാൻ പോലുമാവാതെ..
നിൽക്കേണ്ടി വന്നൊരാ ഹതഭാഗ്യ ഞാൻ
കണ്ടു നിൽക്കാൻ പോലുമാകാതെ
ശപിച്ചു ഞാനാ വർഗ്ഗത്തെ.
കൊല്ലണമെന്നുറപ്പിച്ചു ഞാൻ.
ഞെരിക്കണമാ കഴുത്തിൽ വിറയ്ക്കണ മതിൻ കണ്ഠവും
മെൻ പൈതലിൻ പോൽ.
എങ്കിലേ യാശ്വസിക്കൂ യെൻ മനമെന്നുറപ്പിച്ചു.

തെല്ലിട ചിന്തിച്ചു മാറ്റമിതെന്തീ വർഗ്ഗത്തിനിത്രെയും.
എന്തിനീ വെറുപ്പീ മനുജ വർഗ്ഗത്തോട്..
ചെയ്തുവോ തെറ്റുകളെന്തെങ്കിലും?
കണ്ടീലയീമാറ്റം മുൻപിതെങ്ങും.
മാരകമാം ജനിതകമാറ്റം നടന്നുവോ..
അല്ല മറ്റെന്തെങ്കിലും...
ചിന്തിക്കവേണ്ടവർ ചിന്തിച്ചിടുന്നോ?
ചെയ്യേണ്ടതെല്ലാം ചെയ്തിട്ടും
മൃത്യുവിനടിമപ്പെടേണ്ടി വന്ന രക്ത സാക്ഷികൾ..
തുറപ്പിക്കുമോ കൺകളീ വർഗ്ഗത്തിന്റെ?
പണമെല്ലാം പിണമാകുമെന്നറിയാതെ പണത്തിൻ പിറകെ കൂടുന്നയീവർഗ്ഗത്തിന്റെ..
കണ്ണുകൾ തുറക്കുവാൻ ..വേണോയൊരു "കടി "..
മറക്കാതിരിക്കാനൊരു  "കടി ".






Comments

Popular posts from this blog

എന്റെ കേരളം എത്ര സുന്ദരം

ശിശുദിന സന്ദേശ കവിത മെഗാ മത്സരം

ആൾക്കൂട്ടത്തിൽ തനിയെ