മഴത്തുള്ളി

# കോശി ജോൺസൺ വൈദ്യൻ(ഷാ)
# കവിത # മഴത്തുള്ളി
ഒരു വേനൽ മഴയോർമ്മകളുണർത്തുന്നു.
തളിരിടും എന്റെ ബാല്യ യൗവ്വനങ്ങൾ.
പ്രേമമായിരുന്നവനോടെനിക്കെന്നും.
നിന്നു പെയ്യുന്ന കുളിരു നൽകുന്ന
മന്ത്രം ചൊല്ലുന്നവനോടെന്നും.
ആരുമറിയാതെ എന്നടുക്കലോടിയെത്തി ചുംബി ക്കുമവനെന്റെ കയ്യിലും കവിളിലും.
പിരിയുവാനാവില്ലയവനെന്നെ.
ഇഴപിരിയാത്തൊരു ബന്ധമാണെനിക്കവനോടെന്നും.
എങ്കിലും പിരിയാതെ വയ്യ ഈ ജീവിതം പോൽ.
പിന്നെ കാത്തിരിപ്പിനൊരു സുഖമുണ്ട് ആത്മബന്ധത്തിനായ്..

Comments

Popular posts from this blog

എന്റെ കേരളം എത്ര സുന്ദരം

ശിശുദിന സന്ദേശ കവിത മെഗാ മത്സരം

ആൾക്കൂട്ടത്തിൽ തനിയെ