വയോജനദിന കവിത

# വയോജന ദിന കവിതാമത്സരം
# കോശി ജോൺസൺ വൈദ്യൻ (ഷാ)
കാലമാം ചക്രം കറങ്ങിത്തിരിയുമ്പോൾ.
കാലയവനികക്കപ്പുറം കാണുവാൻ.
കൂടെക്കൂടിയ പ്രണയിനിക്കൊപ്പമെ.
തളരാത്ത മനസ്സുമായ് തളരുന്ന കാലുകൾ.

സാഗരങ്ങൾക്കപ്പുറം കാണാത്ത കാഴ്ചകൾ കാണുവാൻ.
മോഹം വിടരുന്നു കാലം തളർത്തിയ കണ്ണുകൾക്കുള്ളിലും.
തീരങ്ങൾ തേടിയാ യാത്രയ്ക്കവസാനം.
കൂടെക്കൂടിയതവൾമാത്രം അവൾ മാത്രം.

തേടിയ നേട്ടങ്ങൾ നേടിയെടുത്ത പ്പോൾ.
 തെല്ലൊന്നഹങ്കരിച്ചീടിരുന്നാ യുവമനസ്സ്.
കാലങ്ങൾ പോകവെ നേരിട്ടറിഞ്ഞു.
ക്ഷണികമീയഹങ്കാരമെന്നുള്ള സത്യം.

കൂടെ കൂടേണ്ടവർ കൂടുകൾ കൂട്ടുവാൻ തത്രപ്പെടുമ്പോൾ.
മറന്നു പോകുന്നരാ വാർദ്ധക്യമെന്ന
കാലചക്രത്തിന്റെയീയധർമ്മ ധർമ്മം.

ഈ ഇടവേളയിൽ തളരാതിരിക്കുവാൻ.
താങ്ങായുള്ളതോ നിൻ സ്നേഹം സ്നേഹമതൊന്നുമാത്രം.

Comments

Popular posts from this blog

എന്റെ കേരളം എത്ര സുന്ദരം

ശിശുദിന സന്ദേശ കവിത മെഗാ മത്സരം

ആൾക്കൂട്ടത്തിൽ തനിയെ