ദേശഭക്തിഗാന മത്സരം

# കേരളപ്പിറവി ദേശഭക്തിഗാന മത്സരം
# "എന്റെ കേരളം എത്ര സുന്ദരം"

കാവ്യഭാവനയെ ഏഴഴകുള്ളൊരു വർണ്ണ ചിത്രമാക്കിയോരീശ്വര സൃഷ്ടിയാണെന്റെ കേരളം.
മാറുന്ന ഋതുക്കൾ മാറ്റി വരയ്ക്കുന്ന
വർണ്ണ ചിത്രമാണെന്റെ കേരളം.
കുയിലിന്റെ നാദവും കാട്ടാറിൻ താളവും സമന്വയിക്കുന്നോരിടമാ-ണെന്റെ കേരളം.
തൂവെള്ള മഞ്ഞിൻ പുതപ്പണിഞ്ഞ്,
പള്ളി മണിയും ശംഖ് നാദവും ബാങ്ക് വിളിയുമായുണരുമെന്റെ കേരളം എത്ര സുന്ദരം.

ഹരിതാഭമാകും പാടങ്ങൾ ചേലയായ് നാണം മറച്ചിടും.
ചേലൊടും ചോലകൾ ഹാരമായ്,കാഞ്ചന കായലോളങ്ങളാൽ പാദസരം തീർത്തും.
മരതക ശോഭയിൽ ഇറ്റിറ്റു വീഴുന്ന- മഞ്ഞിൻ കണങ്ങളാൽ മൂക്കുത്തി ചാർത്തിയും. 
കളഭവും ഏലവും സുഗന്ധം പടർത്തുന്ന മേനി കൊണ്ടാരെയും പാട്ടിലാക്കുന്ന വശ്യ സുന്ദരി യാണെന്റെ കേരളം.

കൊയ്ത്തു പാട്ടിൻ ഈണത്തിൽ 
അറബിക്കടലിനെ മൃദുശയ്യയാക്കി,  
സഹ്യാദ്രി മടിയിൽ തല ചായ്ച്ചുറങ്ങുന്ന കേരളം എത്ര സുന്ദരം.
കയറിൻ റാട്ടുകൾ ഒരുപോൽ ചലിക്കുന്ന താളവും.
കളരിയും തെയ്യവും..  തുള്ളലും
ആട്ടവും..  കഥകളീം രവിവർമ്മ ചിത്രവുമായ് കലയുടെ കേളീ ഗൃഹ മെത്ര സുന്ദരം.
കേരളപ്പെരുമയെ വാനോളമുയർത്തിയ 
മലയാളി നാടെൻ കേരളം.. എത്ര സുന്ദരം.

Comments

Popular posts from this blog

എന്റെ കേരളം എത്ര സുന്ദരം

ശിശുദിന സന്ദേശ കവിത മെഗാ മത്സരം

ആൾക്കൂട്ടത്തിൽ തനിയെ