ചതിയുടെ ലോകം

ആരും മയങ്ങുന്ന ലോകം
പുഞ്ചിരിക്കുന്ന ലോകം
ചിത്തമില്ലാത്ത ലോകം
ചിന്തയില്ലാത്ത ലോകം

ആരും ആരുടേതല്ലാത്ത ലോകം
മനം മയക്കുവാൻ മരുന്നുമായെത്തുന്ന ലോകം
അന്ധ വിശ്വാസം ചിന്തയെ മയക്കും ലോകം
ചന്തമുള്ളൊരു പെണ്ണിനുള്ളിലെ ചതിയറിയാത്തൊരു ലോകം

വിദ്യയെന്തിന് വിത്തമില്ലെങ്കിൽ
ചന്തമെന്തിന് സ്നേഹമില്ലെങ്കിൽ
കണ്ണെന്തിന് കാണുവാനല്ലെങ്കിൽ
സാക്ഷരമെന്നത്  വെറും ശൂന്യമല്ലയോ

Comments

Popular posts from this blog

എന്റെ കേരളം എത്ര സുന്ദരം

ശിശുദിന സന്ദേശ കവിത മെഗാ മത്സരം

ആൾക്കൂട്ടത്തിൽ തനിയെ