ദയാബായ്
ചുക്കിച്ചുളിഞ്ഞൊരാ മുഖത്തിൻ
മറവിലൊരു ഗാന്ധിജിയെ നിങ്ങൾ കണ്ടുവോ
തീക്ഷ്ണമാം നോട്ടത്തിൽ നിന്നുരുകുന്നൊരു ഭരണ വർഗ്ഗത്തെ നിങ്ങൾ കണ്ടുവോ
പാവങ്ങൾക്കായ് തൻ ജീവൻ നൽകുവാൻ കാണിച്ച സ്നേഹത്തെ നിങ്ങൾ കണ്ടുവോ
ജീവിതം സഹനമാക്കുന്നൊരു അമ്മ തെരേസയെ നിങ്ങൾ കണ്ടുവോ
ആരുമില്ലാത്തഗതികൾക്കായ് പൊരുതുവാൻ വന്നൊരാ സൃഷ്ടിയെ നിങ്ങൾ കണ്ടുവോ
ഗോത്രവർഗ്ഗത്തിന്നൊരുവളെന്നപോൽ വസ്ത്രം ധരിച്ചതിൽ പഴി കേൾക്കുമ മ്മയെ നിങ്ങൾ കണ്ടുവോ
അർഹതപ്പെട്ടൊരു കൂലി നേടിക്കൊടുക്കുവാൻ
ഉടയാളന്മാരുടെ അടി കൊണ്ട് പല്ല് കൊഴിഞ്ഞൊരു ബായിയെ നിങ്ങൾ കണ്ടുവോ
തിരുവസ്ത്രമല്ല ക്രിസ്തു സ്നേഹമാം സേവനം ജീവിതമെന്ന് കാട്ടിയ സഹോദരിയെ നിങ്ങൾ കണ്ടുവോ.
യധാർത്ഥ സമരമുഖ മതെന്തൊന്ന്
കാട്ടിയ ധീര വനിതയെ നിങ്ങൾ കണ്ടുവോ.
കാപട്യമാകും രാഷ്ട്രീയ നാടകം കണ്ടു മടുത്തവർക്കിടയിൽ
നിർമ്മലസ്നേഹമെന്തെന്ന് കാട്ടി ത്തരുന്നൊരു
നേതാവിനെ നിങ്ങൾ കണ്ടുവോ
ഇതെല്ലാമൊരുമിക്കും ദയയുടെ പ്രതിരൂപം ദയാബായ്.
Comments
Post a Comment