കർത്താവ്
കാലം കാത്തു കാത്തിരുന്നൊരു യുഗ പിറവി.
നക്ഷത്രങ്ങൾ കാട്ടി തന്നോരു നാഥൻ
രാജത്വത്തിൻ കണ്ണിൽ കരടായ് പിറന്നവൻ
പിറക്കും നേരം ഒടുക്കുവാൻ നിനച്ചവർ
ക്രൂശിലെ രക്തത്തിൽ പങ്കാളിയായവർ
കണ്ടില്ലീ നാഥൻ ഉയർക്കുന്നതൊരു പുതുയുഗത്തിനായ്
വേറിട്ടെഴുതിയൊരു പുതിയ നിയമം
കാലമായ് തുടർന്നൊരു ജൂത നിയമത്തിൽ
നാഥൻ നടന്ന തൊരൊഴുക്കിനെതിരേക്കായ്
തത്വചിന്തകൾക്കടിസ്ഥാനമില്ലാതായ്
ഒട്ടക രോമം ധരിച്ചും കാട്ടുതേൻ ഭുജിച്ചും നടന്നവൻ പ്രവചിച്ച
മശിഹായാണിവൻ
മരപ്പണി ചെയ്തവൻ
മുക്കുവർ കൂട്ടാളിയായവൻ
പള്ളിയിൽ ചാട്ടവാറെടുത്ത്
ആരാധനാലയമാക്കിയോൻ
വചനം പഠിച്ചവൻ
പുതു വചനങ്ങൾ നൽകിയോൻ
പാപിക്ക് ഹൃദയം തുറക്കുവാൻ
നെഞ്ചോടടുപ്പിച്ചോൻ
കർമ്മമാണനുഷ്ഠാനമതിലേറെ മുഖ്യ മെന്ന് കർമ്മത്തിൽ കാണിച്ച ഗുരു.
പാപിക്കു രക്ഷകൻ
ദുഖിതർക്കാലംബം
പീഠിതർക്കാശ്രയം
ആപത്തിൽ കൂടെയും
മരണത്തിൽ തന്നെ പകുത്തവൻ
എന്നുടെ നിണവും ദേഹവും
നിങ്ങളാകുമ്പോൾ ഞാൻ തന്നെ
നിങ്ങളെന്നോർത്തുകൊണ്ടാൽ
രൂപാന്തരത്തിൽ നിനക്കു മേകാ മൊരു നാമം കൃസ്ത്യാനി..
Comments
Post a Comment