കാവ്യധ്വനി മറുവരി

# കാവ്യധ്വനി മറുവരി കവിത രചന മത്സരം
# കോശി ജോൺസൺ വൈദ്യൻ(ഷാ)
ചാടി നടക്കും മർക്കടനൊപ്പം
ചില്ലകൾ തോറും ഊഞ്ഞാലാടാൻ.
പ്രണയം നിറയും കളകൂജനത്തിന്.
ചെവിയോർത്തീടും സ്മരണകളോടെ.
നൃത്തം ചെയ്യും മയിലിനൊപ്പം.
നർത്തകിയാകാൻ മോഹം മോഹനം.
പൂമ്പൊടി പറ്റിയ ശലഭമതൊന്നായ്.
തേൻ നുണയും പരാഗകാരിയതാവാൻ.
അളിയായ് മൂളിപ്പാട്ടുകൾ പാടി.
പൂവുകൾ തോറും മണ്ടി നടക്കാൻ.
മാനായ് മാറി മായകൾ കാട്ടാൻ.
കാടുകുലുക്കും കരിയൊന്നാവാൻ.
കാട്ടിലെ രാജാവായ് പ്രജകളെ കാണാൻ.
ചെറിയൊരു മോഹമെൻ കരളിൽ വന്നാൽ.
അതിമോഹമതായ് കരുതരുതരുതേ!!!


Comments

Popular posts from this blog

എന്റെ കേരളം എത്ര സുന്ദരം

ശിശുദിന സന്ദേശ കവിത മെഗാ മത്സരം

ആൾക്കൂട്ടത്തിൽ തനിയെ