കൃസ്ത്യാനി

കാലം കാത്തു കാത്തിരുന്നൊരു യുഗ പിറവി.
താരം.. താരങ്ങൾ കാട്ടിയ നാഥൻ
രാജത്വത്തിൻ കണ്ണിൽ കരടായ് 
പിറവിയിൽ ഒടുക്കം നിനച്ചവർ
ക്രൂശിലെ രക്തത്തിൽ ഊറിച്ചിരിച്ചവർ.
കണ്ടില്ലീ നാഥൻ ഉയിർക്കുന്നതൊരു പുതുയുഗത്തിനായ്.
വേറിട്ടെഴുതിയൊരു പുതിയ നിയമത്തിനായ്.

കാലമായൊഴുകിയ ജൂത നിയമത്തിൽ . നീന്തിയൊഴുക്കിനെതിരേക്കായ് നാഥൻ.
തത്വചിന്തകൾക്കടിസ്ഥാനമില്ലാതായ്
ഒട്ടക രോമം ധരിച്ചും കാട്ടുതേൻ ഭുജിച്ചും നടന്നവൻ പ്രവചിച്ച
മശിഹാ.
മരപ്പണി ചെയ്തവൻ.
മുക്കുവർ കൂട്ടാളിയായവൻ . ചാട്ടവാറെടുത്തവൻ
ആരാധനാലയമാക്കിയോൻ.
വചനം പഠിച്ചവൻ
പുതു വചനങ്ങൾ നൽകിയോൻ.
പാപിക്ക് ഹൃദയം തുറക്കുവാൻ
നെഞ്ചോടടുപ്പിച്ചോൻ.
അനുതാപമല്ലാതൊരാരാധനയില്ലെന്നറിയിച്ചോൻ.
കർമ്മമാണനുഷ്ഠാനമതിലേറെ മുഖ്യമെന്ന് കർമ്മമായ് കാണിച്ച ഗുരുനാഥൻ
പാപിക്കു രക്ഷകൻ
ദുഖിതർക്കാലംബം
പീഠിതർക്കാശ്രയം
ആപത്തിൽ കൂടെയും
മരണത്തിൽ തന്നെ പകുത്തവൻ
വീഞ്ഞെൻ നിണവും അപ്പമെൻ ദേഹിയായ് കുർബാന( സമർപ്പണം)
നിങ്ങളാകുമ്പോൾ ഞാൻ തന്നെ 
നിങ്ങളെന്നോർത്തുകൊണ്ടാൽ
രൂപാന്തരത്തിൽ  നിനക്കുമാകാം കൃസ്ത്യാനി..
അല്ലെങ്കിൽ വെറുമൊരു നാമം മാത്രം കൃസ്ത്യാനി..

Comments

Popular posts from this blog

എന്റെ കേരളം എത്ര സുന്ദരം

ശിശുദിന സന്ദേശ കവിത മെഗാ മത്സരം

ആൾക്കൂട്ടത്തിൽ തനിയെ